ദി ഗ്രേറ്റ് ഇന്ത്യൻ പാർലമെന്‍റ്
നി​ർ​ണാ​യ​ക സം​ഭ​വ​ങ്ങ​ളു​ടെ മു​ന്നി​ലും പി​ന്നി​ലു​മാ​യി ച​രി​ത്രം ര​ണ്ടാ​യി വി​ഭ​ജി​ച്ചു നി​ൽ​ക്കു​ന്ന കാ​ഴ്ച​ക​ൾ ലോ​ക​ത്തു പു​തു​മ​യ​ല്ല. മ​തി​ലു​ക​ളും വ​ൻ​മ​തി​ലു​ക​ളും, എ​ന്തി​നേ​റെ ചി​ല മു​ള്ളു​വേ​ലി​ക​ൾപോ​ലും ച​രി​ത്ര​ത്തെ ര​ണ്ടാ​യി പ​കു​ത്തി​ട്ടു​ണ്ട്. വി​ഖ്യാ​ത​മാ​യ ചൈ​നീ​സ് വ​ൻ​മ​തി​ൽ മു​ത​ൽ പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യെ വേ​ർ​തി​രി​ക്കാ​ൻ സോ​വ്യ​റ്റ് സ​ഖ്യ​ത്തി​ലാ​യി​രു​ന്ന കി​ഴ​ക്ക​ൻ ജ​ർ​മ​നി 1961ൽ ​നി​ർ​മി​ച്ച കു​പ്ര​സി​ദ്ധ​മാ​യ പ​ഴ​യ ബ​ർ​ലി​ൻ മ​തി​ൽ, ഗ്രീ​സി​ൽ 461 ബി​സി​യി​ൽ നി​ർ​മി​ച്ച ദ ​ലോം​ഗ് വാ​ൾ​സ് ഓ​ഫ് ഏ​ഥ​ൻ​സ്, ഇ​പ്പോ​ഴ​ത്തെ ഇ​റാ​നി​ൽ അ​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ചെ​ങ്ക​ല്ലു​കൊ​ണ്ടു നി​ർ​മി​ച്ച 121 മൈ​ൽ നീ​ള​മു​ള്ള ദ ​ഗ്രേ​റ്റ് വാ​ൾ ഓ​ഫ് ഗോ​ർ​ഗ​ൻ, ഇം​ഗ്ലീ​ഷു​കാ​രെ കി​രാ​ത ഗോ​ത്ര​വ​ർ​ഗ​ക്കാ​രി​ൽനി​ന്നു വേ​ർ​തി​രി​ച്ചു ര​ക്ഷി​ക്കാ​ൻ ഹ​ഡ്രി​യ​ൻ ച​ക്ര​വ​ർ​ത്തി 122 എ​ഡി​യി​ൽ നി​ർ​മി​ച്ച 73 മൈ​ലു​ള്ള ഹ​ഡ്രി​യ​ൻ വാ​ൾ വ​രെ വേ​ർ​തി​രി​വി​നാ​യി സൃ​ഷ്ടി​ച്ച മ​നു​ഷ്യ​മ​തി​ലു​ക​ൾ പ​ല​താ​ണ്. ഇ​വ ച​രി​ത്ര​ത്തെ​യും പ​ല​പ്പോ​ഴും കീ​റി​മു​റി​ക്കും.

ച​രി​ത്ര​ത്തെ​യും ഭാ​വി​യെ​യും വേ​ർ​തി​രി​ക്കു​ന്ന ഒ​രു ഇ​രു​ന്പു​മ​തി​ൽ ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ചയ​ത്തി​ലു​മു​ണ്ട്. വ​ശ്യ​മ​നോ​ഹ​ര​വും പ്രൗഢോജ്വ​ല​വും പൈ​തൃ​കമ​ന്ദി​ര​വു​മാ​യ ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെ​ന്‍റി​നെ​യും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ർ​ല​മെ​ന്‍റി​നെ​യും വേ​ർ​തി​രി​ക്കു​ന്ന മ​തി​ൽ. ഒ​രു പ്ര​ഹേ​ളി​ക പോ​ലെ.

ഈ ​ഇ​രു​ന്പു മ​തി​ലി​ന് 20 അടി ഉ​യ​ര​മു​ണ്ട്. മൂ​ന്നാ​ൾ പൊ​ക്ക​ത്തി​ൽ നോ​ക്കി​യാ​ലും ഉ​ള്ളി​ലെ​ന്തെ​ന്നു കാ​ണാ​നാ​കി​ല്ല. പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ റെ​യ്സീ​ന റോ​ഡ്, റെ​ഡ്ക്രോ​സ് റോ​ഡ് തു​ട​ങ്ങി​യ​വ​യ്ക്കു മു​ന്നി​ലും പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര നി​ർ​മാ​ണം മ​റ​യ്ക്കാ​ൻ 20 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ൻ ഇ​രു​ന്പുമ​റ​ക​ളു​ണ്ട്.
എം​പി​മാ​രും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ, നി​ർ​മാ​ണ ജോ​ലി​ക്കാ​ര​ല്ലാ​തെ ആ​ർ​ക്കും മ​തി​ലിനു​ള്ളി​ലേ​ക്കു പ്ര​വേ​ശ​ന​മി​ല്ല. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഈ​യി​ടെ മ​ട​ങ്ങി​യെ​ത്തി​യ രാ​ത്രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റ് നി​ർ​മാ​ണം അ​ട​ക്കം ഡ​ൽ​ഹി​യി​ലെ സെ​ൻ​ട്ര​ൽ വി​സ്ത പു​ന​ർ​നി​ർ​മാ​ണം നേ​രി​ട്ടു​ക​ണ്ടു പു​രോ​ഗ​തി വി​ല​യി​രു​ത്തി. ദോ​ഷം പ​റ​യ​രു​ത​ല്ലോ, രാ​ത്രി​യി​ലെ അ​തീ​വ ര​ഹ​സ്യ​സ​ന്ദ​ർ​ശ​നം പ​ക​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രെ​യും വീ​ഡി​യോ​ഗ്ര​ഫ​ർ​മാ​രെ​യും നേ​ര​ത്തെത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ അ​വ​സാ​നം, തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ഏ​താ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ദ്യ​മാ​യി കാ​ണി​ച്ചു.

ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ൽ ലോ​കം ഒ​രു ഗ്രാ​മം ആ​യെ​ന്നു സ്വ​പ്നം ക​ണ്ട​വ​ർ​ക്കു തെ​റ്റി. രാ​ജ്യ​ങ്ങ​ളും പ്ര​ദേ​ശ​ങ്ങ​ളും ജ​ന​ത​ക​ളും ത​മ്മി​ൽ കൂ​ടു​ത​ൽ അ​ക​ൽ​ച്ച​യും മ​തി​ലു​ക​ളും ഇ​പ്പോ​ഴും സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു.

ഇ​നി വ​രും, അ​ദ്ഭുത മ​ന്ദി​രം

കൈ​കൊ​ണ്ടു നെ​യ്ത മി​ർ​സാ​പുർ പ​ര​വ​താ​നി​ക​ൾ, അ​ഗ​ർ​ത്ത​ല​യി​ൽനി​ന്നു​ള്ള മു​ള​യു​ടെ പ​ല​ക​ക​ൾ പാ​കി​യ ത​റ, ഗു​ജ​റാ​ത്തി​ലെ അം​ബാ​ജി വെ​ളു​ത്ത മാ​ർ​ബി​ൾ, രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പുർ കേ​ശ​രി​യ പ​ച്ച​ക്ക​ല്ല് അ​ല്ലെ​ങ്കി​ൽ പ​ച്ച മാ​ർ​ബി​ൾ (ഗ്രീ​ൻ​സ്റ്റോ​ണ്‍), അ​ജ്മീ​റി​ലെ ല​ഖ​യു​ടെ ചു​വ​ന്ന മാ​ർ​ബി​ൾ, രാ​ജ​സ്ഥാ​നി​ൽത​ന്നെ​യു​ള്ള സി​ർ​മാ​തു​ര​യി​ലെ മ​ണ​ൽ​ക്ക​ല്ല്, നാ​ഗ്പൂ​രി​ലെ​യും മും​ബൈ​യി​ലെ​യും തേ​ക്കു​കൊ​ണ്ടു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം മ​നോ​ഹ​ര​മാ​ക്കു​ന്ന പ​ല​തു​മു​ണ്ട്. ഭൂ​മി​യു​ടെ ഭ്ര​മ​ണം കാ​ണി​ക്കു​ന്ന ഫൗ​ക്കോ പെ​ൻ​ഡു​ലം അ​ട​ക്കം മ​ന്ദി​രം മു​ഴു​വ​നു​ള്ള സെ​ൻ​സ​റു​ക​ൾ​വ​രെ പ​ല​തും എം​പി​മാ​രെ സ്വാ​ഗ​തം ചെ​യ്യും.

ത്രി​കോ​ണ ആ​കൃ​തി​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ർ​ല​മെ​ന്‍റ് വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ​യും അ​ത്യാ​ധു​നി​ക​ത​യു​ടെ​യും അ​ത്ഭു​ത​ലോ​ക​മാ​കും.
നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മന്ദിരം വൃ​ത്താ​കൃ​തി​യിലാണ്. ഓ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക, ചൈ​ന, ജ​ർ​മ​നി, സ്പെ​യി​ൻ തു​ട​ങ്ങി ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കു​വൈ​റ്റ്, ശ്രീ​ല​ങ്ക വ​രെ നി​ര​വ​ധി പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ങ്ങ​ൾ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​മ്മു​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഏ​ഴ​യ​ല​ത്തു നി​ൽ​ക്കാ​വു​ന്ന മ​റ്റൊ​ന്നും ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ല. ലോ​ക​ത്തി​നു മു​ന്നി​ൽ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന പാ​ർ​ല​മെ​ന്‍റ് മന്ദിരത്തെ ച​രി​ത്ര​ത്തി​ന്‍റെ ശേ​ഷി​പ്പാ​യി ത​ള്ളി​യാ​ണു പു​തി​യത് മോ​ദി സ​ർ​ക്കാ​ർ പ​ണി​യു​ന്ന​ത്. നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഇ​ടി​ച്ചു​നി​ര​ത്തു​ന്നി​ല്ലെ​ന്ന​തി​ൽ ആ​ശ്വ​സി​ക്കാം. മ്യൂ​സി​യ​മാ​ക്കി മാ​റ്റും. നി​ല​വി​ലെ സ​മു​ച്ചയ​ത്തി​ൽ നി​ൽ​ക്കു​ന്ന പ​ഴ​യ ആ​ൽ​മ​ര​വും വെ​ട്ടാ​തെ പ​രി​പാ​ലി​ക്കും.
അ​ടു​ത്ത വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പു​തി​യ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തു​മെ​ന്നു സ്പീ​ക്ക​ർ ഓം ​ബി​ർ​ള സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന 2022ൽ ​പു​തി​യ പാ​ർ​ല​മെ​ന്‍റ് മന്ദിരം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല.

ഡ​ൽ​ഹി​യി​ലും രാ​ജ്യ​ത്താ​കെ​യും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 2020 ഡി​സം​ബ​ർ പത്തിന്് ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​റ​ക്ക​ല്ലി​ട്ട പു​തി​യ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിന്‍റെ പ​ണി​ക​ൾ ദ്രു​ത​ഗതി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കോ​വി​ഡ്​മൂ​ലം ശ്വാ​സംകി​ട്ടാ​തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പി​ട​ഞ്ഞു​മ​രി​ച്ച​തും മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​രു​വി​ൽ കൂ​ട്ടി​യി​ട്ട് ദ​ഹി​പ്പി​ച്ച​തു​മൊ​ന്നും പു​തി​യ പാ​ർ​ല​മെ​ന്‍റ് മന്ദിരമെന്ന മോ​ദി​യു​ടെ സ്വ​പ്ന​ത്തി​നു ത​ട​സ​മാ​യി​ല്ല. പ​ക്ഷേ, ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി ജ​ന​ങ്ങ​ൾ നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മന്ദിരം എ​ന്ന​ാ​ണ് അ​വ​കാ​ശ​വാ​ദം.

യു​പി​എ കാ​ല​ത്തെ സ്വ​പ്നം

ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തു പ​ണി​ത 93 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിന്‍റെ കാ​ല​പ്പ​ഴ​ക്ക​വും അ​സൗ​ക​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു പു​തി​യ പാ​ർ​ല​മെ​ന്‍റ് മന്ദിരം വേ​ണ​മെ​ന്ന ആ​ശ​യം 2010ൽ ​യു​പി​എ കാ​ല​ത്താ​ണ് ഉ​ട​ടെ​ല​ടു​ത്ത​ത്. 2012ൽ ​മീ​രാ​കു​മാ​ർ സ്പീ​ക്ക​റാ​യി​രി​ക്കെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ത​ല​സ്ഥാ​നന​ഗ​രി​യെ ന​വീ​ക​രി​ക്കാ​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ 20,000 കോ​ടി​യു​ടെ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പു​തി​യ പാ​ർ​ല​മെ​ന്‍റ് മന്ദിരം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ സൗ​ക​ര്യം കൂ​ട്ടാ​നാ​യി പ​ണി​യു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​നു നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തെക്കാ​ൾ 1,200 ച​തു​ര​ശ്ര മീ​റ്റ​ർ (അഞ്ചു ശ​ത​മാ​നം) വ​ലി​പ്പ​ക്കു​റ​വു​ണ്ട്.! നൂ​റ്റ​ന്പ​തു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണു പു​തി​യ മ​ന്ദി​ര​ത്തി​നു​ള്ള​ത്.

2026ൽ ​കൂ​ടു​ത​ൽ എം​പി​മാ​ർ

ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 25 വ​ർ​ഷ​ത്തേ​ക്കു കൂ​ട്ടാ​നാ​കി​ല്ലെ​ന്നാ​ണു വ്യ​വ​സ്ഥ. ഈ ​കാ​ലാ​വ​ധി 2026ൽ ​അ​വ​സാ​നി​ക്കും. ഇ​തി​നു ശേ​ഷം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടേ​ണ്ടി വ​രും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു പു​തി​യ പാ​ർ​ല​മെ​ന്‍റി​ലെ എം​പി​മാ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത്. പു​തി​യ ലോ​ക്സ​ഭ​യി​ൽ 888 സീ​റ്റു​ക​ളും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​നാ​യി 384 അ​ധി​ക സീ​റ്റു​ക​ളും ഉ​ണ്ടാ​കും. ലോ​ക്സ​ഭ, രാ​ജ്യ​സ​ഭാ ഹാ​ളു​ക​ളു​ടെ വേ​ദി​ക്ക് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന ഹാ​ളു​മാ​യി സാ​ദൃ​ശ്യം തോ​ന്നി​യാ​ൽ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല.

വ​ലി​യ ന​ഷ്ട​ങ്ങ​ൾ

പൈ​തൃ​കമ​ന്ദി​ര​മാ​യ നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിന്‍റെ വ​ശ്യ​ത​യും ഗാം​ഭീ​ര്യ​വും പു​തി​യ കോ​ണ്‍​ക്രീ​റ്റ് മ​ന്ദി​ര​ത്തി​നി​ല്ല. ആ​കൃ​തി​യി​ൽപോ​ലും പ​ഴ​യ​തി​നോ​ട് കി​ട​പി​ടി​ക്കി​ല്ല.

സെ​ൻ​ട്ര​ൽ ഹാ​ൾ ഇ​നി​യി​ല്ല

ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തു​ന്ന വി​ശാ​ല​മാ​യ ച​രി​ത്ര​ഹാ​ൾ ഇ​ല്ലാ​താ​കും. അ​ർ​ധവൃ​ത്താ​കൃ​തി​യി​ലു​ള്ള ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും ലൈ​ബ്ര​റി​യു​ടെ​യും ന​ടു​വി​ലാ​ണു വൃ​ത്താ​കൃ​തി​യി​ലു​ള്ള സെ​ൻ​ട്ര​ൽ ഹാ​ൾ. സ്വാ​ത​ന്ത്ര്യത്ത​ലേ​ന്ന് 1947 ഓ​ഗ​സ്റ്റ് 14ന് ​ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ‘ട്രി​സ്റ്റ് വി​ത്ത് ഡെ​സ്റ്റി​നി’ പ്ര​സം​ഗം ന​ട​ത്തി​യ​തു സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണ്. അ​ന്ന​തു പാ​ർ​ല​മെ​ന്‍റ് ഹാ​ൾ ആ​യി​രു​ന്നി​ല്ല. കോ​ണ്‍​സ്റ്റിറ്റ്യു​വ​ന്‍റ് അ​സം​ബ്ലി​യെ​യാ​ണു നെ​ഹ്റു അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. അ​തേ ഹാ​ളാ​ണു പി​ന്നീ​ടു പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളാ​യ​ത്. ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ന് അ​ന്ത്യം​കു​റി​ച്ച് ന​വ​ഭാ​ര​ത​ത്തി​ന്‍റെ നാ​ന്ദികു​റി​ച്ച ച​രി​ത്രവേ​ദി. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തും സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണ്.
നി​ല​വ​വി​ൽ 788 സീ​റ്റു​ക​ളു​ള്ള സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണ് ഓ​രോ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നും തു​ട​ക്കംകു​റി​ച്ച് രാ​ഷ്ട്ര​പ​തി​മാ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​സം​ഗം ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ അ​ട​ക്കം പ്ര​ധാ​ന വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വൻമാർ ഇ​ന്ത്യൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ച​തും ഇ​വി​ടെത്ത​ന്നെ. 1992ൽ ​ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി, 1997ൽ ​ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി എ​ന്നി​വ മു​ത​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ 2017 ജൂ​ണി​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തുവ​രെ​യു​ള്ള ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റ് അ​ർ​ധ​രാ​ത്രി​യി​ലും സ​മ്മേ​ളി​ച്ചി​രു​ന്നു.

സെ​ൻ​ട്ര​ൽ ഹാ​ളി​ലെ ത​ല​തി​രി​ഞ്ഞു​ള്ള ഫാ​നു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര​യി​ലെ അ​ഷ്ട​കോ​ണാ​കൃ​തി​യി​ലു​ള്ള നി​ര​വ​ധി ക​ള​ങ്ങ​ളു​ടെ​യും വ​ട്ട​ത്തി​ലു​ള്ള തൂ​ണു​ക​ളു​ടെ​യും രാ​ഷ്‌ട്രനേ​താ​ക്ക​ളു​ടെ പെ​യി​ന്‍റിംഗുക​ൾ സ്ഥാ​പി​ച്ച ഭി​ത്തി​ക​ളു​ടെ​യും ഭം​ഗി​ക്കു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നി​നുമാകി​ല്ല.
പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​രു​ സ​ഭ​ക​ളി​ലെ​യും എം​പി​മാ​രും മു​ൻ എം​പി​മാ​രും മു​തി​ർ​ന്ന ഏ​താ​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും പ​തി​വാ​യി സ​മ്മേ​ളി​ച്ചി​രു​ന്ന സ്ഥ​ലം പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽനി​ന്ന് ഒഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ ജ​നാ​ധി​പ​ത്യവി​രു​ദ്ധ മ​നോ​ഭാ​വ​വും വെ​ളി​വാ​കും. നെ​ഹ്റു മു​ത​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് വ​രെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ കാ​ല​ത്ത് മ​ന്ത്രി​മാ​രും എം​പി​മാ​രും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​വും ആ​ശ​യ​വി​നി​മ​യ​വും അ​റു​ത്തു​മു​റി​ച്ച് ഇ​ല്ലാ​താ​ക്കു​ന്ന​തു സ്ഥ​ല​പ​രി​മി​തികൊ​ണ്ട​ല്ല.

ല്യൂട്ടൻ നി​ർ​മി​തി​ക്കു വി​ട

സ​ർ എ​ഡ്വി​ൻ ല്യൂട്ടൻ, സ​ർ ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​ർ എ​ന്നി​വ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രൗ​ഢോ​ജ്വ​ല​മാ​യ നി​ല​വി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം 1913ലാ​ണു വി​ഭാ​വ​നം ചെ​യ്ത​ത്. 1921 ഫെ​ബ്രു​വ​രി 12ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു വ​ർ​ഷ​മെ​ടു​ത്തു. അ​ന്ന​ത്തെ മൊ​ത്തം ചെ​ല​വ് 83 ല​ക്ഷം രൂ​പ. പു​തി​യ ര​ണ്ടാം പാ​ർ​ല​മെ​ന്‍റ് 21 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ല​ക്ഷ്യം. ഇ​പ്പോ​ൾ ചെ​ല​വ് 970 കോ​ടി രൂ​പ.

ലോ​ർ​ഡ് ഇ​ർ​വി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ വൈ​സ്രോ​യി എ​ഡ്വേ​ർ​ഡ് ഫ്രെ​ഡ​റി​ക് ലി​ൻ​ഡ്‌ലിവു​ഡ് 1927 ജ​നു​വ​രി 18നാ​ണ് ഇം​പീ​രി​യ​ൽ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ൽ എ​ന്ന നി​ല​യി​ൽ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ച​ത്.

നി​ർ​മാ​ണ​ത്തി​ലേ​ക്ക് ഒ​രു എ​ത്തി​നോ​ട്ടം.

കൂ​റ്റ​ൻ ക്രെ​യി​നു​ക​ൾ, മി​ക്സ​റു​ക​ൾ, ഡ​ന്പ​റു​ക​ൾ, എ​ക്സ്ക​വേ​റ്റ​റു​ക​ൾ, ജെ​സി​ബി​ക​ൾ തു​ട​ങ്ങി​യ നൂ​റോ​ളം വ​ലി​യ നി​ർ​മാ​ണ യ​ന്ത്ര​ങ്ങ​ളും സ​ദാ വ​ന്നു​പോ​കു​ന്ന വ​ലി​യ ലോ​റി​ക​ളും പുതിയ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ചയ​ത്തെ സ​ദാ ശ​ബ്ദ​മു​ഖ​രി​ത​മാ​ക്കു​ന്നു. അ​ഭൂ​ത​പൂ​ർ​വ​മാ​യ വേ​ഗ​ത​യി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലു​മാ​ണു നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നു നി​രീ​ക്ഷ​ണ ഡെ​ക്കി​നു മു​ക​ളി​ൽനി​ന്നു കേ​ന്ദ്ര ഭ​വ​ന-ന​ഗ​ര​കാ​ര്യ സെ​ക്ര​ട്ട​റി ദു​ർ​ഗാ ശ​ങ്ക​ർ മി​ശ്ര പ​റ​യു​ന്നു. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ കി​രീ​ട​ത്തി​ൽ ഒ​രു ര​ത്നം എ​ന്നാ​ണു ദു​ർ​ഗ​യു​ടെ വി​ശേ​ഷ​ണം.

നി​ല​വി​ൽ 30 ശ​ത​മാ​ന​ത്തി​ലേ​റെ പ​ണി പൂ​ർ​ത്തി​യാ​യി. 150 വ​ർ​ഷ​ത്തെ ശേ​ഷി​യു​ള്ള പു​തി​യ മ​ന്ദി​രം 250 വ​ർ​ഷ​മെ​ങ്കി​ലും നിലനി​ൽ​ക്കും. ദി​വ​സം 1,200 പേ​ർ ജോ​ലി ചെ​യ്യു​ന്നു. ക​ല്ല് ഡ്ര​സിം​ഗ്, ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി ദി​വ​സം 4,800 തൊ​ഴി​ലാ​ളി​ക​ൾ വേ​റെ​യും പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്.
പു​തി​യ സ​മു​ച്ചയ​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​കു​ന്ന​തി​ന്, 1.65 ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ്ണ് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ഴി​ച്ചെ​ടു​ത്തു. ട​ണ്‍ ക​ണ​ക്കി​നു പാ​റ​ക​ളും പാ​റ​ക്ക​ല്ലു​ക​ളും കു​ഴി​ച്ചെ​ടു​ത്ത​തി​ലു​ണ്ട്. ഇ​തി​ൽ 70 ശ​ത​മാ​ന​വും നി​ർ​മാ​ണസ്ഥ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ടാ​റ്റാ പ്രോ​ജ​ക്ട് എം​ഡി വി​നാ​യ​ക് ദേ​ശ്പാ​ണ്ഡെ പ​റ​ഞ്ഞു,

ഇ​തി​ന​കം 70,000 ക്യുബിക് മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചു. ഇ​നി 1.3 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ ഉ​പ​യോ​ഗി​ക്കും. ടാ​റ്റാ സ്റ്റീ​ലി​ൽ നി​ന്നു​ള്ള 36,000 മെ​ട്രി​ക് ട​ണ്‍ സി​മ​ന്‍റും 19,000 ട​ണ്‍ സ്റ്റീ​ലും ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.
പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ത​റ വിസ്തൃതി 62,000 ച​തു​ര​ശ്ര മീ​റ്റ​റു​ണ്ട്. 43,000 ച​തു​ര​ശ്ര മീ​റ്റ​ർ സീ​ലിം​ഗും സ്ഥാ​പി​ക്കും. ആ​കെ 22,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണു മേ​സ്തി​രി​പ്പ​ണി. 54,000 ക്യു​ബി​ക് മീ​റ്റ​റി​ല​ധി​കം ക​ല്ലു​കൊ​ണ്ടു​ള്ള നി​ർ​മാ​ണ​മു​ണ്ട്. സൃ​ഷ്ടി​ക്ക​പ്പെ​ട്ട ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ 16 ട​ണ്‍ കോ​ണ്‍​ക്രീ​റ്റ് ഉ​ണ്ടാ​കും.

പു​തി​യ കെ​ട്ടി​ട​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും മു​ക​ളി​ലെ സ്ലാ​ബ് അ​ടി​സ്ഥാ​ന സ്ലാ​ബി​ൽ നി​ന്ന് 23.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്. സാ​ധാ​ര​ണ ഏ​ഴു​നി​ല കെ​ട്ടി​ട​ത്തി​നു തു​ല്യ​മാ​യ ഉ​യ​രം. ബീ​മു​ക​ൾ​ക്ക് 3.3 മീ​റ്റ​ർ കനമു​ണ്ട്.
റൂ​ർ​ക്കി​യി​ലെ സെ​ൻ​ട്ര​ൽ ബി​ൽ​ഡിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ​യി​ട​ത്തും സെ​ൻ​സ​റു​ക​ൾ ഉ​ണ്ടാ​കും.
ഡ​ൽ​ഹി​യി​ൽ ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന ഭൂ​ക​ന്പ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു ക​ഴി​യു​ന്ന രീ​തി​യി​ലാ​ണു കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന. ഭൂ​ക​ന്പമേ​ഖ​ല നാ​ലി​ൽ ആ​ണു ഡ​ൽ​ഹി.
തു​രു​ന്പെ​ടു​ക്കാ​ത്ത (കൊറ​ഷ​ൻ പ്രൂ​ഫ്) സ്റ്റീ​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ പ്ര​വേ​ശ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി റാ​ഫ്റ്റ് ഫൗ​ണ്ടേ​ഷ​നു​ക​ൾ​ക്കു താ​ഴെ പോ​ളി​യെ​ത്തി​ലീ​ൻ ഷീ​റ്റു​ക​ൾ കൊ​ണ്ടു​ള്ള പാ​ളി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ പാ​ർ​ല​മെ​ന്‍റ്
ഒ​റ്റ​നോ​ട്ട​ത്തി​ൽ


• ത്രി​കോ​ണാ​കൃ​തി​യി​ൽ നാ​ലുനി​ല കെ​ട്ടി​ടം.
• ലോ​ക്സ​ഭ​യ്ക്കും രാ​ജ്യ​സ​ഭ​യ്ക്കും കൂ​ടു​ത​ൽ വി​ശാ​ല ചേം​ബ​റു​ക​ൾ
ലോ​ക്സ​ഭ- 888 സീ​റ്റു​ക​ൾ. രാ​ജ്യ​സ​ഭ- 384 സീ​റ്റു​ക​ൾ
• സം​യു​ക്ത സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി 1272 എം​പി​മാ​ർ​ക്ക് ഇ​രി​പ്പി​ട​മു​ള്ള ഹാ​ളാ​യി ലോ​ക്്സ​ഭ​യു​ടെ വി​സ്തൃ​തി കൂ​ട്ടാ​നാ​കും.
• ആ​കെ വി​സ്തൃ​തി- 64,500 ച​തു​ര​ശ്ര മീ​റ്റ​ർ
• നി​ർ​മാ​ണ വി​സ്തൃ​തി- 21,700 ച​തു​ര​ശ്ര മീ​റ്റ​ർ (നി​ല​വി​ലെ സ​മു​ച്ചയ​ത്തി​ലു​ള്ള വ​ലി​യ ആ​ൽ​മ​രം നി​ൽ​ക്കു​ന്ന തു​റ​ന്ന സ്ഥ​ലം ഉ​ൾ​പ്പെ​ടെ)
• മൊ​ത്തം ചെ​ല​വ്- 970 കോ​ടി രൂ​പ
• ഉ​ദ്ഘാ​ട​നം- 2022 ന​വം​ബ​ർ/ ഡി​സം​ബ​ർ
• നി​ർ​മാ​ണ ക​രാ​ർ- ടാ​റ്റാ പ്രോ​ജ​ക്ട​സ് ലി​മി​റ്റ​ഡ്
• മു​ഖ്യ ആ​ർ​ക്കി​ടെ​ക്ട്- ഗു​ജ​റാ​ത്തു​കാ​ര​നാ​യ ബി​മ​ൽ പ​ട്ടേ​ൽ

ചി​ല പു​തു​മ​ക​ൾ

• ജ​നാ​ധി​പ​ത്യ പാ​ര​ന്പ​ര്യം വി​ശ​ദ​മാ​ക്കു​ന്ന ഗം​ഭീ​ര ഭ​ര​ണ​ഘ​ട​നാ ഹാ​ൾ (കോ​ണ്‍​സ്റ്റി​റ്റ‍്യൂഷ​ൻ ഹാ​ൾ)
• ലോ​ക്സ​ഭാ ഹാ​ളി​ന് മ​യി​ലും രാ​ജ്യ​സ​ഭ​യ്ക്ക് താ​മ​ര​യു​മാ​ണ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ പ്ര​മേ​യം.
(ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​മാ​യ താ​മ​ര തീം ​ആ​യ​തും യാ​ദൃ​ച്ഛിക​മാ​കി​ല്ല.!)
• കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ 21 അ​ടി ഉ​യ​ര​മു​ള്ള തൂ​ണും മു​ക​ളി​ൽ അ​ശോ​ക ചി​ഹ്ന​വും.
• എം​പി​മാ​ർ​ക്കു വി​ശ്ര​മി​ക്കാ​നും ചാ​യ​സ​ത്കാ​ര​ത്തി​നും ആ​ഡം​ബ​ര ലോഞ്ചു​ക​ൾ.
• പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ക​മ്മി​റ്റി മു​റി​ക​ൾ.
• ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ത്യാ​ധു​നി​ക ലൈ​ബ്ര​റി.
• ഡൈ​നിം​ഗ് ഹാ​ളു​ക​ൾ.
• വി​ശാ​ല​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ്

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ