1999 രൂപയ്ക്കു തിയറ്റർ മുഴുവൻ
സി​നി​മ​യു​ടെ​യും തി​യ​റ്റ​റി​ന്‍റെ​യും ച​രി​ത്ര​ത്തി​ൽ അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​യ്ക്ക​പ്പെ​ട്ട തി​യ​റ്റ​റു​ക​ളി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഉ​ട​മ​ക​ൾ കു​ഴ​ങ്ങു​ന്ന​തി​നി​ടെ ചി​ല അസാധാരണ പരീക്ഷണങ്ങളാണ് നടക്കുന്നത്. ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ ഒ​ഴി​വാ​ക്കി എ​ങ്ങ​നെ സി​നി​മാ​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കാം എ​ന്ന​താ​ണ് പ​ല​രു​ടെ​യും ചി​ന്ത.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നു​ള്ള വാ​ർ​ത്ത ശ്ര​ദ്ധേ​യ​മാ​ണ്. അ​വി​ടെ മ​ൾ​ട്ടിപ്ല​ക്സു​ക​ളി​ൽ ന​ട​ക്കു​ന്ന പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​തി​ജീ​വ​ന​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​യാ​ണ്. 1999 രൂ​പ കൊ​ടു​ത്താ​ൽ തി​യ​റ്റ​ർ നി​ങ്ങ​ൾ​ക്കു വി​ട്ടു​ത​രി​ക​യാ​ണ്. എ​ന്നു​വ​ച്ചാ​ൽ ത​നി​ച്ചി​രു​ന്നു സി​നി​മ കാ​ണാം. കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​മി​ല്ലാ​തെ ത​നി​ച്ചോ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്തി​രു​ന്നോ സി​നി​മ കാ​ണാം. മ​റ്റാ​രെ​യും ഷോ​യു​ടെ സ​മ​യ​ത്ത് അ​ക​ത്തു പ്ര​വേ​ശി​പ്പി​ക്കി​ല്ല. നി​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള സ​മ​യം മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്ത് ഉ​റ​പ്പാ​ക്കാം. ഇ​നി 1999 രൂ​പ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പ്രീ​മി​യം ക്ലാ​സ് മാ​ത്ര​മാ​യി 500 രൂ​പ​യ്ക്കു ബു​ക്കു ചെ​യ്യാം. ആ ​ഏ​രി​യ​യി​ൽ മ​റ്റാ​രും ഉ​ണ്ടാ​വി​ല്ല. ഇ​നി അ​തി​നു​ള്ള കാ​ശു​മി​ല്ലെ​ങ്കി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ 10 പേ​രെ ചേ​ർ​ത്ത് 500 രൂ​പ കൊ​ടു​ത്താ​ൽ മ​തി. മം​ഗ​ളൂ​രു​വി​ലെ ബി​ഗ് സി​നി​മാ​സ് ആ​ണ് പു​തി​യ ത​ന്ത്ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ഒ​ടി​ടി റി​ലീ​സിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള സി​നി​മ​ക​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​രം മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ​ക്ഷേ, ടി.വി സ്ക്രീ​നി​ൽ കാ​ണു​ന്ന​തി​നേ​ക്കാ​ൾ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ കാ​ണു​ന്ന​ത് ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ.

തി​യ​റ്റ​ർ ജീ​വനക്കാ​ർ​ക്കു ശ​ന്പ​ളം ന​ല്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നാ​ൽ തി​യ​റ്റ​റും സീ​റ്റു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ക്കു​മെ​ന്ന​തും ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ടാ​വാം.

ദു​ബാ​യി​ൽ സിനിമാ പരീക്ഷണങ്ങൾ ഹോട്ടലുകളിലും നടത്തുകയാണ്. ഹോ​ട്ട​ലു​ക​ൾ കു​റ​ച്ചു​പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി സി​നി​മാ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തും അ​ടു​ത്ത​യി​ടെ വാ​ർ​ത്ത​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും കോ​വി​ഡ് 19 വാ​ക്സി​ൽ ല​ഭ്യ​മാ​കു​വോ​ളം ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ തി​യ​റ്റ​റു​ക​ളും ഹോ​ട്ട​ലു​ക​ളു​മൊ​ക്കെ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.