വാ​യ​ന​യു​ടെ പു​തു​ലോ​കം
"വാ​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ട്. പ​ക്ഷേ ഈ ​പു​സ്ത​ക​ത്തി​ന്‍റെ വ​ലി​പ്പം കാ​ണു​ന്പോ​ഴേ​യ്ക്കും മ​ന​സ് മ​ടു​ക്കും. ആ​രെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​ള്ള​ട​ക്കം ഒ​ന്നു പ​റ​ഞ്ഞു ത​ന്നി​രു​ന്നെ​ങ്കി​ൽ’....​വാ​യ​ന​യെ സ്നേ​ഹി​ക്കു​ക​യും എ​ന്നാ​ൽ തിര​ക്കു​മൂ​ലം വാ​യ​ന​യെ​യും പു​സ്ത​ക​ലോ​ക​ത്തെ​യും വി​സ്മ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന പ​ല​രു​ടെ​യും പ​രി​ദേ​വ​ന​മാ​ണി​ത്. ഈ ​പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​കു​ക​യാ​ണ് മ​നു​ഷ്യ പു​സ്ത​ക​ശാ​ല അ​ഥ​വ ഹ്യൂ​മ​ൻ ലൈ​ബ്ര​റി എ​ന്ന സംരംഭം. കാ​ര്യം തി​ക​ച്ചും ല​ളി​ത​മാ​ണ്. വാ​യി​ച്ച പു​സ്ത​ക​ത്തി​ന്‍റെ സം​ഗ്ര​ഹം ഒരാൾ മ​റ്റൊ​രാ​ൾ​ക്ക് ഹൃ​ദ്യ​മാ​യും വ​സ്തു​താ​പ​ര​മാ​യും പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ഒ​പ്പം പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം പ​റ​യാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​യാ​ളി​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​ാനുഭവങ്ങളും ശ്രോ​താ​വു​മാ​യി പ​ങ്കു​വ​യ്ക്കും.
ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യി​ലൂ​ടെ പു​സ്ത​ക​ത്തി​നു പ​ക​രം വാ​യി​ക്കാ​ൻ ഒ​രു വ്യ​ക്തി​യെ കി​ട്ടു​ന്നു. കൈ​യി​ൽ പു​സ്ത​കം ഇ​രി​ക്കു​ന്ന​തു​പോ​ലെ ആ ​മ​നു​ഷ്യ​ൻ മു​ന്നി​ലി​രു​ന്ന് ജീ​വി​ത​ക​ഥ പ​റ​യും. ന​മു​ക്ക് ചോ​ദ്യം ചെ​യ്യാം, സം​ശ​യം ചോ​ദി​ക്കാം, ആ​ശ​ങ്ക​യും ആ​ശ​യ​വും പ​ങ്കു​വ​യ്ക്കാം, എ​ന്തി​ന് ത​ർ​ക്കി​ക്കു​ക​പോ​ലും ചെ​യ്യാം.
മ​നു​ഷ്യ​ർ പു​സ്ത​ക​മാ​യി വാ​യ​ന​ക്കാ​രോ​ട് സം​സാ​രി​ക്കു​ന്ന ജീ​വ​ൻ തു​ടി​ക്കു​ന്ന പു​സ്ത​ക​പ്പു​ര​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ക​ൾ. യൂറോപ്പിലെ ഡെന്മാ​ർ​ക്കി​ൽ രൂ​പം​കൊ​ണ്ട ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ക​ൾ നി​ല​വി​ൽ 85 രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​യി സ്ഥി​രം ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ സംവിധാനത്തിനു രൂ​പം ന​ൽ​കി​യ​ത് ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്.
ഹ്യൂ​മ​ൻ ലൈ​ബ്ര​റി അ​ഥ​വ ലി​വിം​ഗ് ലൈ​ബ്ര​റി ജന്മം ​കൊ​ണ്ട​ത് അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന ഏ​റെ​ക്കാ​ലം പ​ഴ​ക്ക​മു​ള്ള ആ​ശ​യ​ത്തി​ൽ​നി​ന്നുതന്നെ. പു​സ്ത​ക​ങ്ങ​ളു​ടെ​യും ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ങ്ങ​ളു​ടെ​യും ഓ​ഡി​യോ പു​സ്ത​ക​ങ്ങ​ളു​ടെ​യും കാ​ല​ത്ത് നേ​രി​ട്ടു​ള്ള വി​വ​ര​ണം ശ​ക്ത​മാ​യ ആ​ശ​യ​വി​നി​മ​യോ​പാ​ധി​യാ​ണ്. ശ​രി​യാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ സ​മൂ​ഹ​ത്തി​ലെ അകൽച്ചകൾ നി​ക​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കും. പു​റം​ച​ട്ട ക​ണ്ടു മാ​ത്രം പു​സ്ത​ക​ത്തെ അ​ള​ക്ക​രു​ത് എ​ന്ന​താ​ണ് മ​നു​ഷ്യ​ഗ്ര​ന്ഥ​ശാ​ല​യു​ടെ മു​ദ്രാ​വാ​ക്യം.

തു​ട​ക്കം ഡെന്മാ​ർ​ക്കി​ൽ

ഡെന്മാ​ർ​ക്കി​ലെ കോ​പ്പ​ൻ​ഹേഗ​നി​ലാ​ണ് മ​നു​ഷ്യ​പു​സ്ത​ക​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഹ്യൂ​മ​ൻ ലൈ​ബ്ര​റി എ​ന്ന ആ​ശ​യ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ര​ണ്ടാ​യി​ര​ത്തി​ൽ കോ​പ്പ​ൻ​ഹേഗ​നി​ൽ ന​ട​ന്ന റോ​സ്കി​ൽ ദെ ​ഫെ​സ്റ്റി​വ​ൽ വേ​ള​യി​ൽ രൂ​പം​കൊ​ണ്ട ആ​ഗോ​ള പ്ര​സ്ഥാ​ന​മാ​ണി​ത്. സ്റ്റോ​പ്പ് വ​യ​ല​ൻ​സ് എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ൻ റോ​ണി അ​ബെ​ർ​ഗേ​ൽ സ​ഹോ​ദ​ര​ൻ ഡാ​നി, സു​ഹൃ​ത്തു​ക്ക​ളാ​യ അ​സ്മ മൗ​ന, ക്രി​സ്റ്റ​ഫ​ർ എ​റി​ക്സ​ണ്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.
പു​സ്ത​ക​ങ്ങ​ൾ​ക്കു പ​ക​രം മ​നു​ഷ്യ​ർ അ​വ​രു​ടെ ജീ​വി​തം പ​റ​ഞ്ഞാ​ൽ എ​ന്താ​ണു നേ​ട്ട​മെ​ന്നു ചോ​ദി​ച്ച​വ​രോ​ട് അ​വ​ർ പ​റ​ഞ്ഞ ഉ​ത്ത​രം ഇ​താ​ണ്. ’വ്യത്യസ്ത സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​പാ​ടു​ക​ളു​മു​ള്ള ജ​ന​ങ്ങ​ൾ പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ക, അ​തി​ലൂ​ടെ മു​ൻ​വി​ധി​ക​ളും തെ​റ്റി​ദ്ധാ​ര​ണ​ക​ളും അ​ക​ൽ​ച്ച​യും വെ​റു​പ്പും ഇ​ല്ലാ​താ​ക്കു​ക, ഈ ​ഭൂ​മി എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ സ​ഹി​ഷ്ണു​ത​യോ​ടെ ജീ​വി​ക്കു​ക’.
റോ​ണി അ​ബെ​ർ​ഗേ​ലി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും ആ​ശ​യ​ത്തി​ന് വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഹ്യൂ​മ​ൻ ലൈ​ബ്ര​റി 85 രാ​ജ്യ​ങ്ങ​ളി​ലാ​യി ലൈ​ബ്ര​റി​ക​ളി​ലും മ്യൂ​സി​യ​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ഉ​ത്സ​വ​വേ​ദി​ക​ളി​ലും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. 50 ഭാ​ഷ​ക​ളി​ലാ​യി ഇ​പ്പോ​ൾ ആയിരം മ​നു​ഷ്യ​പു​സ്ത​ക​ങ്ങ​ൾ സം​ഘ​ട​ന ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഹ്യൂ​മ​ൻ ലൈ​ബ്ര​റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ

ജീ​വി​ത​വും നി​ല​പാ​ടു​ക​ളും തു​റ​ന്നു​പ​റ​യാ​നും വി​മ​ർ​ശ​ന​ങ്ങ​ളെ കേ​ൾ​ക്കാ​നും ത​യാ​റു​ള്ള ആ​ർ​ക്കും ഹ്യൂ​മ​ൻ ലൈ​ബ്ര​റി ഓ​ർ​ഗ​നൈ​സേ​ഷന്‍റെ വോ​ള​ന്‍റി​യ​റാ​കാം. യു​ദ്ധ​വും ക​ലാ​പ​വും മൂ​ലം അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​ർ, കൂ​ട്ട​പീ​ഡ​ന​ത്തെ അ​തി​ജീ​വി​ച്ച​വ​ർ, കൗ​മാ​ര​ത്തി​ലെ അ​മ്മ​യാ​യ​വ​ർ, ഓ​ട്ടി​സം ബാ​ധി​ച്ച​വ​ർ, മ​ദ്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ, ജോ​ലി കി​ട്ടാ​ത്ത​വ​ർ, ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, പ​ട്ടാ​ള​ക്കാ​ർ, മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​വ​ർ, എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ആ​യ​വ​ർ, സ്വ​വ​ർ​ഗ സ്നേ​ഹി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പു​സ്ത​ക വി​ഭാ​ഗ​ത്തി​ലു​ള്ള​ത്.
humanlibrary.org എ​ന്ന വെ​ബ്സൈ​റ്റി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​റ​യു​ന്ന​ത് ഇ​താ​ണ്. "we publish people as open books'- ​ഞ​ങ്ങ​ൾ മ​നു​ഷ്യ​രെ തു​റ​ന്ന പു​സ്ത​ക​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു’. തി​ര​ക്കി​ന്‍റെ ഇ​ക്കാ​ല​ത്ത് ത​ന്നി​ലേ​ക്കു മാ​ത്രം ഒ​തു​ങ്ങ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ ഏ​റെ​പ്പേ​രാ​ണ്. ചി​ല പ്ര​ത്യേ​ക തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലും വിദൂരങ്ങളിലും ജോ​ലി ചെ​യ്യു​ന്ന​വ​ൻ ഒ​ട്ടേ​റെ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളെ അഭിമുഖീകരിക്കുന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​റ്റു​ള്ള​വ​രു​ടെ ജീ​വി​തം കേ​ട്ട​റി​യാ​നും തു​റ​വി​യോ​ടെ സം​സാ​രി​ക്കാ​നും സാധിക്കുന്നു.
സാ​ഹി​ത്യം, ക​ല, ശാ​സ്ത്രം, കായികം, പ​രി​സ്ഥി​തി തു​ട​ങ്ങി​ വിവിധ വി​ഷ​യ​ങ്ങ​ളിലെ പു​സ്ത​ക​ങ്ങ​ളെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ അ​റി​യാ​നും ഉ​ള്ള​ട​ക്കം സ്വാ​യ​ത്ത​മാ​ക്കാ​നു​മു​ള്ള തുറന്ന വേദിയാണിത്. പി​രി​മു​റു​ക്ക​ത്തി​നും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം തേ​ടി ബാ​റി​ലും ക്ല​ബ്ബി​ലും മ​റ്റും ജീ​വി​തം ഹോ​മി​ക്കു​ന്ന​വ​ർ​ക്ക് മോചനം ലഭിച്ച് ഉ​ല്ലാ​സം പ​ക​രു​ക​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ സ​ന്ദ​ർ​ശ​നം.

ഓ​സ്ട്രേ​ലി​യ​യി​ലെ സ്ഥി​രം ഹ്യൂ​മ​ൻ ലൈ​ബ്ര​റി

ഓ​സ്ട്രേ​ലി​യ​യി​ലെ ലി​സ്മോ​റി​ലാ​ണ് ലോ​ക​ത്തെ ഏ​ക സ്ഥി​രം ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യു​ള്ള​ത്. 2006ൽ ​സ്ഥാ​പി​ത​മാ​യ ഇ​വി​ടെ 60 സ്ഥി​രം മ​നു​ഷ്യ​പു​സ്ത​ക​ങ്ങ​ളു​ണ്ട്. ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തി ത​ങ്ങ​ൾക്ക് ഇ​ഷ്ട മ​നു​ഷ്യ​പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ത്ത് പു​സ്ത​ക​ത്തി​ന്‍റെ സം​ഗ്ര​ഹം സ്വാ​യ​ത്ത​മാ​ക്കു​ന്നു.
വി​ജ്ഞാ​ന പങ്കുവയ്ക്കലിനു പരിയായി ​സാ​ഹോ​ദ​ര്യ​വും സ​ഹി​ഷ്ണു​ത​യും സൗ​ഹാ​ർ​ദ​വും വ​ള​ർ​ത്താ​ൻ ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ക​ൾ ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ​ത്ത​ന്നെ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ്രാ​ന്‍റോടെ ഹ്യൂ​മ​ൻ ലൈ​ബ്ര​റി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നടപടിയിലാണ് ഓസ്ട്രേലിയൻ സ​ർ​ക്കാ​ർ.

ഇ​ന്ത്യ​യി​ൽ തുടക്കമിട്ടത് അൻദലീബ്

മും​ബൈ സ്വ​ദേ​ശി​നി അ​ൻ​ദ​ലീ​ബ് ഖു​റേ​ഷി​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റിക്ക് 2017ൽ ​ഇ​ന്ത്യ​യി​ൽ തു​ട​ക്ക​മി​ട്ട​ത്. കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ച്ച് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്ത അ​ൻ​ദ​ലീ​ബ് ഖു​റേ​ഷി ജോ​ലി​യു​ടെ വി​ര​സ​ത മാ​റ്റാ​ൻ ന​ട​ത്തി​യ ലോ​ക​യാ​ത്ര​യി​ലൂ​ടെ​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.
മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യ അ​വ​ർ 20 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഒ​പ്പം ​കൂ​ട്ടി. അ​ങ്ങ​നെ മും​ബൈ​യി​ൽ സം​സാ​രി​ക്കു​ന്ന പു​സ്ത​ക​പ്പു​ര തു​റ​ന്നു. മും​ബൈ​ക്കു പു​റ​മെ ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​ൻ​ഡോ​ർ, ചെ​ന്നൈ ന​ഗ​ര​ങ്ങ​ളി​ലും ഹ്യൂ​മ​ൻ ലൈ​ബ്ര​റി സംവേദനം ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും മും​ബൈ​യി​ലാ​ണ് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ൻ​ദ​ലീ​ബ് ഖു​റേ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഹ്യൂ​മ​ൻ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം വിശാലമായിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഹ​ർ​ഷ​ദ് ഫാ​ദി​ന്‍റെ ന​വീ​ന ആ​ശ​യം

ഹ്യൂ​മ​ൻ ലൈ​ബ്ര​റിയെന്ന ആ​ശ​യ​ത്തെ കുറച്ചുകൂ​ടി മോ​ടി​ പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ അ​ന്ന​പൂ​ർ​ണ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​സ് മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​യാ​യ ഹ​ർ​ഷ​ദ് ഫാ​ദ്. ഇ​തു​പ്ര​കാ​രം വാ​യ​ന​ശാ​ല​യി​ൽ​നി​ന്ന് ഇ​ഷ്ട​മു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യി പു​സ്ത​കം വാ​യി​ച്ച​യാ​ളെ അ​ര മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്ക് വാ​ട​ക​യ്ക്കെ​ടു​ക്കാം. ഒ​രാ​ൾ മ​റ്റൊ​രാ​ൾ​ക്കു​വേ​ണ്ടി പു​സ്ത​ക​മാ​യി മാ​റു​ന്നു​വെ​ന്ന് ചു​രു​ക്കം. അ​യാ​ൾ നി​ങ്ങ​ൾ​ക്ക് പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ത​രും.
പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സം​ശ​യം ഉ​ണ്ടെ​ന്നി​രി​ക്ക​ട്ടെ പു​സ്ത​കം പ​റ​ഞ്ഞു​ത​രു​ന്ന ആ​ളോ​ട് ചോ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. അ​യാ​ൾ നി​ങ്ങ​ൾ​ക്ക് പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ത​രും. നി​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള പു​സ്ത​കം വാ​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ടം. തു​ട​ർ​ന്ന് മുന്നിലെത്തുന്ന ​വ്യ​ക്തി​യു​മാ​യി 30 മി​നി​റ്റ് ആ ​പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം.

ടി.​എ. ജോ​ർ​ജ്