Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവുമൊക്കെ നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
‘ജലം അമൂല്യമാണ്, ഓരോ തുള്ളിയും വിലപ്പെട്ടതാണ്’. ഇളംതലമുറയ്ക്ക് ഈ ബോധ്യം ഏറെക്കാലമായി നാം പകർന്നുകൊടുക്കുന്നുണ്ട്.
ജലസന്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേരളത്തിലുനീളം നിശബ്ദ പ്രചാരണം നടത്തിവരികയാണ് നെബു തടത്തിൽ. പുണ്യനദിയായ പന്പയുടെ തീരത്തു പാർക്കുന്ന നെബു സ്വന്തം ചെലവിലാണ് ജലസംരക്ഷണത്തിന്റെ പ്രധാന്യം സമൂഹത്തെ അറിയിക്കുന്നത്.
കേരളത്തിലെ 44 നദികളെയും 31 കായലുകളെയും അടുത്തറിയുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഈ പരിസ്ഥിതിസ്നേഹി നിധിപോലെ സൂക്ഷിക്കുകയാണ് എല്ലാ പുഴകളിലെയും ജലവും മണലും. പ്രകൃതിയുടെ നീർച്ചാലുകളായ പുഴകളിലെ വെള്ളവും മണലും ശരീരത്തിലെ രക്തവും മാംസവും പോലെയാണെന്നാണ് നെബുവിന്റെ പ്രമാണം. വെള്ളവും മണലുമില്ലാതായാൽ പുഴ മരിക്കും.
പല നദികളും മരണശയ്യയിലാണെന്നാണ് ഈ പുഴസ്നേഹി പറയുന്നത്. പല നദികളും വരണ്ടുണങ്ങി കാടുകയറുന്ന കാലം വിദൂരമല്ലെന്നതിനു സൂചനയാണ് വരട്ടാർപോലെ പല ചെറുനദികളും ഇല്ലാതായത്. പുഴകൾ മരിച്ചാലും കാലത്തിന്റെ അടയാളമെന്നോണമാണ് നെബു എല്ലാ പുഴകളിലെയും വെള്ളവും മണലും ശേഖരിക്കാൻ തീരുമാനിച്ചത്.
പത്തനംതിട്ട കോഴഞ്ചേരിയിൽ പെയിന്റു കട നടത്തുകയാണ് നെബു തടത്തിൽ. ഡൽഹിയിലും വിദേശത്തും ജോലി ചെയ്തു മടങ്ങിയെത്തിയശേഷം നാട്ടിൽ ബിസിനസ് തുടങ്ങിയെങ്കിലും കടയുടെ നാല് ചുവരുകൾക്കുള്ളിലൊതുങ്ങാൻ മനസ് അനുവദിച്ചില്ല.
ഓരോ വ്യക്തിയും ഓരോ നല്ല സന്ദേശത്തിന്റെ വക്താവായി മാറണം. ആ സന്ദേശം സമൂഹത്തിനു പ്രയോജനപ്പെടണമെന്നതാണ് അറുപത്തേഴുകാരനായ നെബുവിന്റെ കാഴ്ചപ്പാട്. സഞ്ചാരം ഇഷ്ടപ്പെടുന്ന നെബു നടത്തിയ യാത്രകൾക്കിടെ തോന്നിത്തുടങ്ങിയ തിരിച്ചറിവാണ് തടത്തിൽ വീടിനെ ഒരു ജലമ്യൂസിയമാക്കി മാറ്റിയത്.
2016 ലാണ് നദികളെ അടുത്തറിഞ്ഞ യാത്രയുടെ തുടക്കം. പതിനാലു ജില്ലകളിൽ മലനാടും ഇടനാടും തീരപ്രദേശവും താണ്ടിയുള്ള യാത്ര. നദികളിൽ ഒരു വശത്ത് മണലൂറ്റ്. മറുവശത്ത് മാലിന്യക്കൂന്പാരം. പലയിടങ്ങളിലും കൈയേറ്റത്തിൽ പുഴ ശോഷിച്ചിരിക്കുന്നു. ഒഴുക്കുമുറിഞ്ഞ് പുഴകളിൽ കുളങ്ങളിലെന്നപോലെ കുറെമാത്രം വെള്ളം. കാടു കയറി പുഴകൾ അന്യാധീനപ്പെട്ടിരിക്കുന്നു. പുഴകളിൽ മണൽ കാണാനേയില്ല. ചിലയിടങ്ങളിൽനിന്ന് വെള്ളവും മണലും പാത്രങ്ങളിൽ ശേഖരിക്കാൻ നന്നേ പാടുപെട്ടു.
പുഴകളുമായി ചങ്ങാത്തം
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാണ് ഓരോ പുഴയും. കാടുകളെയും മരങ്ങളെയും തഴുകി ഗ്രാമങ്ങളും നഗരങ്ങളും താണ്ടി ഒഴുകുന്ന പുഴ. അനേകരുടെ കുടിനീരാണ് ഓരോ നദിയും. കൃഷിയും വാണിജ്യവും വ്യവസായവും നിലനിൽക്കുന്നത് പുഴകളുടെ സമൃദ്ധിയിലാണ്.
പാന്പാറും കബനിയും ഭവാനിയും കിഴക്കോട്ടൊഴുകുന്നു. ബാക്കിയെല്ലാം പടിഞ്ഞാറോട്ട്. നദികളുടെ പേരിലുമുണ്ട് വ്യത്യസ്തത. മുപ്പതു പുഴകളും രണ്ട് നദികളും പന്ത്രണ്ട് ആറുകളുമാണ് കേരളത്തിലുള്ളത്.
പേരിനൊപ്പം നദികളായി അറിയപ്പെടുന്നത് പന്പയും കബനിയുമാണ്. മറ്റുള്ളവ പുഴകളെന്നോ ആറെന്നോ അറിയപ്പെടുന്നു. അതായത് ഭാരതപ്പുഴ, പെരിയാർ എന്നിങ്ങനെ. വടക്കു തെക്ക് ക്രമമാണ് നദികളുടെ പേരുകളെഴുതുന്പോൾ സാധാരണ അനുവർത്തിച്ചുവരുന്നതെങ്കിലും നെബു ഇവയ്ക്ക് അക്ഷരമാല ക്രമത്തിൽ ഒരു പട്ടിക ഉണ്ടാക്കി.
‘അ’ച്ചൻകോവിലാറിൽ തുടങ്ങി ‘ഷി’റിയപുഴയിൽ അവസാനിക്കുന്ന ക്രമം. ഇദ്ദേഹത്തിന്റെ നദിഗവേഷണങ്ങൾ ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ്. അക്ഷരമാല ക്രമത്തിൽ കായലുകളുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരംപുഴ (തലപ്പാടിപുഴ)യിൽനിന്നു യാത്ര ആരംഭിക്കുകയായിരുന്നു.
ഹോസങ്കുടിയിൽ നിന്ന് തെളിനീർ ശേഖരിച്ചു. പതിനാറ് കിലോമീറ്റർ മാത്രം നീളമുള്ള മഞ്ചേശ്വരം പുഴയാണ് സംസ്ഥാനത്തെ ഏറ്റവും നീളംകുറഞ്ഞ നദി. തെക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലാണ് യാത്ര അവസാനിപ്പിച്ചത്.
കേരളം അതിരിടുന്ന പാന്പാറിലെ വെള്ളം ശേഖരിക്കാൻ തമിഴ്നാട് അതിർത്തി കടന്നുപോകേണ്ടിവന്നു. വർഷങ്ങൾ നീണ്ടു പുഴകളെ പ്രണയിച്ചുള്ള യാത്ര. സുഹൃത്തുക്കളെ കൂട്ടി വാഹനത്തിലാണ് പുഴവഴികളിലൂടെ യാത്ര ചെയ്തത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴകൾ വേനലിന്റെ തുടക്കത്തിൽതന്നെ വറ്റിവരളുന്നു.
വെള്ളത്തെ സംഭരിച്ചു വയ്ക്കാനുള്ള പുഴകളുടെ ശേഷി കുറഞ്ഞുവരികയാണ്. പുഴകളുടെ അടിത്തട്ടിൽ മണൽ നിറഞ്ഞതും തീരം ശോഷിച്ചതുമാണ് മിന്നൽപ്രളയങ്ങൾക്ക് കാരണമാകുന്നത്. മണലൂറ്റ് വലിയ ഗർത്തങ്ങൾക്ക് കാരണമായി.
ഭാരതപ്പുഴയിലും പന്പയിലും മണിമലയാറ്റിലും പെരിയാറ്റിലുമൊക്കെയുള്ള വലിയ പാലങ്ങളുടെ അസ്തിവാരം തന്നെ തെളിഞ്ഞിരിക്കുന്നു. യാത്രാ സൗകര്യം മുൻനിർത്തി പാലങ്ങളോടും കടവുകളോടും ചേർന്ന സ്ഥലങ്ങളിൽ നിന്നാണ് ജലശേഖരണം നടത്തിയത്. ശുദ്ധമായ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലാണ് ശേഖരിച്ചുകൊണ്ടുവന്നത്.
ഒപ്പം കൈകൾ നിറയെ മണലും ശേഖരിച്ചു. വെള്ളം ശേഖരിച്ച സ്ഥലവും തീയതിയും സ്ഥലവും പുഴവിവരണവുമൊക്കെ ലേബലിൽ കുറിച്ചുവച്ചു. ആ ധന്യവേളകളുടെ ചിത്രങ്ങളും നെബു ഭദ്രമായി സൂക്ഷിക്കുന്നു. എണ്ണമറ്റ മരങ്ങളുടെയും സസ്യങ്ങളുടെയും പറവകളുടെയും കിളികളുടെയും മീനുകളുടെയും മൃഗങ്ങളുടെയുമൊക്കെ അഭയകേന്ദ്രമാണ് ഓരോ പുഴയും.
നേച്ചർ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന നെബുവിന്റെ കാമറക്കണ്ണുകൾ ഇത്തരത്തിലുള്ള അനവധിയായ പ്രകൃതിദൃശ്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്.
മാലിന്യസംഭരണികൾ
നദീതീര യാത്രയ്ക്കിടെ നെബുവിനെ ഏറെ വേദനിപ്പിച്ചത് പുഴകളിലെ മലിനീകരണവും കൈയേറ്റങ്ങളുമാണ്. ഓരോ സ്ഥലത്തും പ്രദേശത്തും കാണാനിടയായ വേദനിപ്പിക്കുന്ന കാഴ്ചയനുഭവങ്ങൾ ഡയറിയിൽ കുറിച്ചുവച്ചു. ചിലയിടങ്ങളിൽ മണലൂറ്റുകൾ ഇതിനെ ചോദ്യം ചെയ്തു.
ചിലർ കാമറകൾക്കു മുഖം തിരിച്ചുനിന്നു. അനിയന്ത്രിതമായ മലിനീകരണം പുഴകളുടെ ജീവനെടുക്കുമെന്നതിൽ ജനങ്ങളെ ബോധവത്കരിക്കണമെന്ന ചിന്ത ഇത്തരം വേദനിപ്പിക്കുന്ന കാഴ്ചകളിൽ നിന്നുണ്ടായതാണ്. ’ഉണരൂ, യുവതി യുവാക്കളെ, ഇവിടെ ജലാശയങ്ങൾ നശിക്കുന്നു, കർമനിരതരാകൂ’എന്ന സന്ദേശം ഇതിനുവേണ്ടി തയാറാക്കിയതാണ്.
കായലാഴങ്ങൾ തേടി
നദികളെ അറിഞ്ഞ് അതിലെ വെള്ളവും മണലും കരുതലായി സൂക്ഷിക്കാൻ തുടങ്ങിയതോടെ കായലുകളെക്കുറിച്ചു പഠിക്കാനും മനസിൽ ആഗ്രഹമായി. തിരുവനന്തപുരം പൂവാറിൽ നിന്നാണ് കായൽയാത്ര തുടങ്ങിയത്. പണച്ചെലവേറിയതോടെ യാത്ര ഇടയ്ക്ക് മുറിഞ്ഞു.
ഇതിനിടെ യൂണിവേഴ്സൽ റിക്കാർഡ് ഫോറം ഈ ജലസ്നേഹിക്ക് ആദരം നൽകിയതോടെ എങ്ങനെയും ദൗത്യം പൂർത്തീകരിക്കണമെന്ന തോന്നൽ വീണ്ടമുണ്ടായി. 31 കായലുകളെയും അടുത്തുകണ്ട് മേൽത്തട്ടിലെ വെള്ളവും ആഴങ്ങളിലെ മണലും ശേഖരിച്ചു. പല കായലുകളിലൂടെയും നടത്തിയ യാത്ര സാഹസികത നിറഞ്ഞതായിരുന്നു.
പ്രാദേശികമായ വിളിപ്പേരുകളിലാണ് ഓരോ കായലും അറിയപ്പെടുന്നത്. സഞ്ചാര സാഹിത്യകാരൻ കോട്ടയം ബാബുരാജ് ഈ യാത്രയിൽ നെബുവിനെ ഏറെ സഹായിച്ചു.
വിവിധ ജലസ്രോതസുകളിലെ വെള്ളവും മണലും സംസ്കരിച്ചാണ് നെബു സൂക്ഷിക്കുന്നത്. വർഷങ്ങൾ പിന്നിടുന്പോഴും വെള്ളവും മണലും നിറം മങ്ങാതെ പനിനീരുപോലെ കുപ്പികളിലുണ്ട്. ഒരേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളിലാണ് വെള്ളവും മണലും ഭദ്രമാക്കിയിരിക്കുന്നത്.
പ്രദർശനങ്ങൾ
ജലസ്രോതസുകളുടെ സംരക്ഷണം അറിയിക്കാൻ ഒട്ടേറെയിടങ്ങളിൽ നെബു ജലപ്രദർശനം നടത്തി. പുഴയനുഭവങ്ങൾ പങ്കുവയ്ക്കുന്ന ’മലനീര് പുഴനീര്’ എന്ന ഒരു പുസ്തകവും തയാറാക്കിയിട്ടുണ്ട്.
കേരളത്തിലെ ഓരോ നദിയുടെയും ലഘുചരിത്രവും അവ നേരിടുന്ന പ്രശ്നങ്ങളും വിവരിച്ചിരിക്കുന്നു. ’നെബൂസ് റിവർ ഷൂട്ട് ഗെയിം’ എന്ന പേരിൽ അദ്ദേഹം പുഴവിവരണ കാർഡുകൾ ഇറക്കിയിട്ടുണ്ട്. 44 നദികളുടെയും പേരുകളുള്ള കാർഡിൽ അവയുടെ ഉത്ഭവം, നീളം, ലയനം, കടന്നുപോകുന്ന ജില്ലകൾ, നദിയുടെ ഘടന എന്നിവയുടെ വിവരണമുണ്ട്. കായലുകളുടെ പേരുകളും സമാനരീതിയിൽ തയാറാക്കിയിട്ടുണ്ട്.
യാത്രകൾ എന്നും നെബുവിന് ഹരമാണ്. സമയം കണ്ടെത്തി ഓരോ നാടുകളിലൂടെ സഞ്ചരിക്കും. ആ ദേശത്തെയും ദേശവാസികളേയും അടുത്തറിയും. നദികളുടെ നാടായ ഇന്ത്യയിലെ പ്രസിദ്ധമായ കുറെയേറെ നദികളിലെ വെള്ളവും മണലും ശേഖരിക്കണമെന്നാണ് നെബുവിന്റെ ആഗ്രഹം.
കോൽക്കത്തയിൽ പോയപ്പോൾ ഹൂഗ്ലി നദിയിലെയും അജന്ത എല്ലോറ യാത്രയിൽ വാഗൂർ നദിയിലേയും വെള്ളം കൊണ്ടുവന്നിരുന്നു. പലയിടത്തും സുരക്ഷിതമായ കടവുകൾ കണ്ടെത്തി വെള്ളവും മണലും ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്.
മഴക്കാലത്ത് യാത്ര അത്ര സുരക്ഷിതവുമല്ല. ഭാര്യ ആനി തോമസും യാത്രകളിൽ ഒപ്പം കൂടാറുണ്ട്. മക്കളായ നീതുവും നിർമ്മയും ഈ യാത്രകളെ ആസ്വദിക്കുന്നു. നെബുവിന്റെ വീടിനുള്ളിൽതന്നെയാണ് ജലമ്യൂസിയവും ആൽബങ്ങളുമൊക്കെയുള്ളത്. പുഴയും കായലും വറ്റിയാൽ കടൽപോലും ഇല്ലാതായേക്കാം. പുഴ ജീവനും അനേകരുടെ ജീവിതവുമാണെന്ന തിരിച്ചറിവിൽ നെബു പഠനവും പ്രബോധവും തുടരുകയാണ്.
ബിജു കുര്യൻ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്

ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
ജൂതഗന്ധമുള്ള കൊച്ചി
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസ
Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top