ഈ രാജ്യങ്ങളിലുള്ള സഹോദരന്മാർ ദയവായി ഡിസ്കൗണ്ട് ചോദിക്കരുത്
Thursday, May 1, 2025 5:17 PM IST
തുർക്കിയിലെ ഒരു കടയിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററാണ് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശി സഹോദരന്മാർ ദയവായി ഡിസ്കൗണ്ട് ചോദിക്കരുത് എന്നത്. ഏറ്റവും അധികം ജനങ്ങൾ വസിക്കുന്ന ഈ മൂന്ന് രാജ്യത്തെ പൗരന്മാരോട് ഇങ്ങനെ പറയാൻ കാരണം ഇവരുടെ പൊതുവേയുള്ള വിലപേശൽ സ്വഭാവമാണെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്രാനന്തരം മൂന്നു രാജ്യങ്ങളും വിഭജിക്കപ്പെട്ടെങ്കിലും മൂന്നു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതു സ്വഭാവത്തിന് മാറ്റമില്ലെന്നും അത് പ്രധാനമായും ഇസ്താംബൂളിലെ ദക്ഷിണേഷ്യക്കാരെ ഉദ്ദേശിച്ചാണ് എന്നുമൊക്കെയാണ് പോസ്റ്റർ കണ്ട പലരുടെയും അഭിപ്രായം.
സഹോദരന്മാർക്കായിരിക്കും ഡിസ്കൗണ്ട് ആവശ്യപ്പെടാൻ സാധിക്കാത്തത് സഹോദരിമാർക്ക് പറ്റും എന്നാണ് ഇതിനുള്ള മറ്റൊരു കമന്റ്. 'അതിർത്തികളാല്‍ വിഭജിക്കപ്പെട്ടു. പക്ഷേ, അന്താരാഷ്ട്രാ നാണക്കേടില്‍ ഒറ്റക്കെട്ട്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഡിസ്കൗണ്ട് ആയിരിക്കില്ല യാചനയായിരിക്കും ഉദ്ദേശിച്ചതെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.