കടയുടമ കണ്ണ് തെറ്റിയപ്പോൾ ഏഴ് ലക്ഷം രൂപയുമായി കള്ളൻ മുങ്ങി: സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
Thursday, October 16, 2025 4:23 PM IST
മധ്യപ്രദേശിലെ ഛത്തർപുർ പട്ടണത്തിൽ, പട്ടാപകൽ നടന്ന മോഷണത്തിൽ ഒരു കടയിൽ നിന്നും ഏഴ് ലക്ഷം രൂപ നഷ്ടമായി. കടയുടമ അൽപനേരം പുറത്തുപോയ തക്കം നോക്കിയാണ് കള്ളൻ മോഷണം നടത്തിയത്.
കടയ്ക്കുള്ളിൽ ആളില്ലെന്ന് ഉറപ്പാക്കിയ മോഷ്ടാവ് അതിവേഗം അകത്ത് കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മുഴുവൻ ഒരു ബാഗിലാക്കി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കടയുടെ പരിസരത്ത്, തിരക്കുള്ള സമയത്തുപോലും വളരെ ധൈര്യത്തോടെ മോഷണം നടത്തി രക്ഷപ്പെട്ട മോഷ്ടാവിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരമധ്യത്തിൽ, ആളുകൾ സഞ്ചരിക്കുന്ന സമയത്തുണ്ടായ ഈ മോഷണം പ്രദേശത്തെ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.