അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ്ങളാണ് ഇടുക്കി കുളമാവ് സ്വദേശിയായ കപ്പുച്ചിൻ വൈദികനായ ഫാ. ജിജോ കുര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ലോറേഞ്ചിലെ തൊടുപുഴ മുതൽ ഹൈറേഞ്ചിന്‍റെ അങ്ങേത്തലയ്ക്കലുള്ള കാന്തല്ലൂർ-വട്ടവട വരെ ചിത്രങ്ങളിലുണ്ട്.



1972 ജ​നു​വ​രി 26നാണ് ​ഇ​ടു​ക്കി ജി​ല്ല രൂ​പീ​കൃ​ത​മാ​കു​ന്ന​ത്. അ​ന്ന​ത്തെ റ​വ​ന്യു​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ബി ജോ​ണാ​ണ് ഇ​ടു​ക്കി എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്,ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളും ജി​ല്ല​യി​ലെ തൊ​ടു​പു​ഴ താ​ലൂ​ക്കും (ക​ല്ലൂ​ർ​ക്കാ​ട്,മ​ഞ്ഞ​ള്ളൂ​ർ വി​ല്ലേ​ജു​ക​ൾ ഒ​ഴി​കെ) ചേ​ർ​ത്താ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യാ​യ ഇ​ടു​ക്കി രൂ​പീ​ക​രി​ച്ച​ത്. ആ​ദ്യ​ത്തെ നാ​ലു​വ​ർ​ഷം കോ​ട്ട​യ​ത്താ​യി​രു​ന്നു ആ​സ്ഥാ​നം. ഡി.​ബാ​ബു പോ​ളാ​യി​രു​ന്നു ജി​ല്ല​യു​ടെ ആ​ദ്യ ക​ള​ക്ട​ർ.