ഓടയില്‍ വീണ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന പെണ്‍കുട്ടികള്‍; വീഡിയോ കാണാം
Tuesday, August 16, 2022 11:20 AM IST
സഹാനുഭൂതിയും ദയയുമാണല്ലൊ മനുഷ്യത്വത്തെ കൂടുതല്‍ അര്‍ഥവത്താക്കുന്നത്. പ്രത്യേകിച്ച് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വലിയൊരു തലത്തിലേക്ക് മനുഷ്യത്വത്തെ കൊണ്ടെത്തിക്കുകയും ചെയ്യും.
അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ട്വിറ്ററില്‍ ഗുഡ് ന്യൂസ് കറസ്പോണ്ടന്‍റ് എന്ന പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ ഒരു പൂച്ചക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ഒരുകൂട്ടം പെണ്‍കുട്ടികളെ കാണാം.
എങ്ങനെയോ അഴുക്ക് ചാലില്‍ പെട്ടുപോയതാണ് ഒരു പൂച്ചക്കുട്ടി. അതിന്‍റെ കരച്ചില്‍ ശബ്ദം കേട്ട ഈ പെണ്‍കുട്ടികള്‍ അതിനെ രക്ഷിക്കാന്‍ ഒരുങ്ങുകയാണ്. കൂട്ടത്തിലൊരു പെണ്‍കുട്ടി നിലത്ത് കിടന്ന് അഴുക്ക് ചാലിന് മുകളിലുള്ള കമ്പിയുടെ വിടവിലൂടെ കൈ കടത്തി പൂച്ചക്കുഞ്ഞിനെ കണ്ടെത്തുകയാണ്.
മറ്റ് കൂട്ടകാരികള്‍ ഈ പെണ്‍കുട്ടിയുടെ ചുറ്റുമായി സഹായിക്കാനായി നില്‍ക്കുകയാണ്. ഒടുവില്‍ അവരുടെ ശ്രമം വിജയിക്കുകയാണ്. അവര്‍ പൂച്ചക്കുഞ്ഞിനെ മുകളിലെത്തിക്കുന്നതും അതിനെ ഓമനിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇവര്‍ക്കുണ്ടായ സന്തോഷം ഈ വീഡിയോ കാണുന്നവര്‍ക്കും ഉണ്ടാകുമെന്ന് നിസംശയം പറയാം. നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ഒരുപാട് കമന്‍റുകളും ലഭിക്കുന്നുണ്ട്. ആ പെണ്‍കുട്ടികളുടെ നന്മയെ വാഴ്ത്തിയാണ് എല്ലാവരും കമന്‍റുകളിടുന്നത്.