കന്നുകാലിക്കൂട്ടത്തിന് വേണ്ടി മഞ്ഞ് നിറഞ്ഞ വഴി വെട്ടിത്തെളിക്കുന്ന നായ; വൈറല്‍ വീഡിയോ
Saturday, November 19, 2022 2:29 PM IST
നായകളുടെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. അവയുടെ സ്നേഹവും സേവനവുമാണ് ഇത്ര പ്രിയപ്പെട്ടതാക്കി മാറ്റുന്നതിന്‍റെ കാരണം.
അടുത്തിടെ ജാര്‍ഖണ്ഡിലുള്ള ഡെപ്യൂട്ടി കളക്ടറായ സഞ്ജയ് കുമാര്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ഞിലൂടെ നടക്കുന്ന ഒരു നായയേയും കുറച്ച് കന്നുകാലികളേയും കാണാം. നായ മുന്നിലായിട്ടാണ് നടക്കുന്നത്.
വഴിയില്‍ എന്തെങ്കിലും അപകടമുണ്ടോ എന്ന് ഉറപ്പിച്ച ശേഷമാണ് നായ മുന്നോട്ട് നീങ്ങുന്നത്. ഇടയില്‍ കാലികളെ തിരിഞ്ഞ് നോക്കുന്നതായും കാണാം.
സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. നല്ല നേതാവ് എന്നാണൊരു കമന്‍റ്.