വിവാഹാഘോഷത്തിനായി ദമ്പതികള്‍ വിമാനം ബുക്ക് ചെയ്ത് നൃത്തം ചെയ്യുമ്പോള്‍; വീഡിയോ
Monday, March 20, 2023 10:54 AM IST
വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ഏറെ ആഘോഷിക്കപ്പെടുന്ന കാലഘട്ടമാണല്ലൊ ഇത്. പ്രത്യേകിച്ച് സാങ്കേിതക വിദ്യയുടെ വളര്‍ച്ച നിമിത്തം ഒരോ ദിവസവും ആഘോഷങ്ങള്‍ക്ക് ആളുകള്‍ എന്തെങ്കിലും വ്യത്യസ്തത കണ്ടെത്തും.
സമൂഹ മാധ്യമങ്ങള്‍ വഴി ഈ വക കാര്യങ്ങള്‍ ധാരാളം ആളുകളിലേക്ക് എത്തപ്പെടുകയും വൈകാതെ അനുകരിക്കപ്പെടുകയും ചെയ്യുന്നു.
ഇപ്പോഴിതാ വിവാഹ ആഘോഷം ആകാശത്തില്‍ നടത്തിയ ദമ്പതികളുടെ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആങ്കര്‍ ജെകെ എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവച്ച വീഡിയോയില്‍ ദമ്പതികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു വിമാനത്തിലുള്ളതായി കാണാം.
ഇവര്‍ വിവാഹാഘോഷത്തിനായി ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ "മാന്‍ മേരി ജാന്‍' എന്ന ഗാനത്തിന് ദമ്പതികള്‍ നൃത്തം ചെയ്യുന്നത് കാണാം. മറ്റുള്ളവര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. ചിലര്‍ ഈ ആഘോഷത്തെ വിമര്‍ശിക്കുകയാണ്. "ദുര്‍ചെലവ് എന്നതിനെ മാറ്റി നിറുത്തിയാലും വിമാനത്തിലെ സുരക്ഷാ നടപടിക്രമങ്ങളെയും പ്രോട്ടോക്കോളുകളേയും കാറ്റില്‍ പറത്തുന്നത് വിമര്‍ശിക്കാതെ വയ്യ. അപകടമുണ്ടായാല്‍ ആരാണ് ഉത്തരവാദി' എന്നാണൊരാള്‍ കുറിച്ചത്.