കേ​ര​ള വ​നി​താ ക​മ്മീഷ​ൻ സം​സ്ഥാ​നത​ല സെ​മി​നാ​ർ
Monday, July 7, 2025 6:32 AM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ലും യു​വ​തീ-യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ലിം​ഗ സ​മ​ത്വ​ത്തി​ന്‍റെ ആ​ശ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി കേ​ര​ള വ​നി​താ ക​മ്മീഷ​ൻ "വ്യ​ക്തി, സ​മൂ​ഹം, സ്വാ​ത​ന്ത്ര്യം: ലിം​ഗ വി​വേ​ച​ന​ങ്ങ​ളു​ടെ കേ​ര​ളീ​യ പ​ശ്ചാ​ത്ത​ലം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർപേ​ഴ്സ​ൺ അ​ഡ്വ.​ പി. സ​തീ​ദേ​വി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.ആ​ർ. ഹ​രി​ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി​ടിപിസി മെ​മ്പ​ർ ഗീ​ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.ആ​ർ. ചി​ത്ര​ലേ​ഖ, ആ​ർ. ശ്രീ​മ​തി, മെ​മ്പ​ർ​മാ​രാ​യ വി​ജ​യ​ൻ നാ​യ​ർ, ടി. ശ്രീ​കു​മാ​ർ, ടി. ഗീ​ത, പി. സു​ഷ, അ​നൂ​ജ ക​ണ്ണ​ൻ, സി​ഡിപിഒമാ​രാ​യ ആ​ർ. പ്രീ​ത, ഉ​ഷാ സ്റ്റീഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോയിന്‍റ് ​ബിഡി​ഒ സു​ചി​ത്ര​ൻ ന​ന്ദി പ​റ​ഞ്ഞു.