വ്യാ​ജ ബാ​ല​റ്റ് വി​ഷ​യം: യു​വാ​വി​നെ മ​ര്‍​ദി​ച്ച എ​ട്ടു പേ​ര്‍​ക്കെ​തി​രേ കേ​സ്
Sunday, July 6, 2025 6:50 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ജി​എ​ന്‍​എം ന​ഴ്‌​സിം​ഗ് കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ല്ല​റ പ​ര​പ്പി​ല്‍ എ​ന്‍​ആ​ര്‍ സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ അ​ശ്വ​തി​യി​ല്‍ ജി. ​ഉ​ല്ലാ​സ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ദ്ദേ​ഹം എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. കേ​ര​ള ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​തി​ല്‍ വ​ര​ണാ​ധി​കാ​രി​ക്ക് വാ​ക്കാ​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​ണ് വി​രോ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്.

കാ​മ്പ​സി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഉ​ല്ലാ​സി​നെ എ​ട്ടം​ഗ​സം​ഘം കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ള്‍ കൈ​മു​റു​ക്കി ഉ​ല്ലാ​സി​ന്‍റെ മു​ഖ​ത്തി​ടി​ച്ചു. ഇ​ട​തു​ക​ണ്ണി​നു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.