ജൈ​വ​കൃ​ഷി ബോ​ധ​വ​ത്ക​ര​ണവുമാ​യി മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​രാ​യ ദ​ന്പ​തി​ക​ള്‍
Sunday, July 6, 2025 6:50 AM IST
നെയ്യാ​റ്റി​ന്‍​ക​ര : മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​രാ​യി വി​ദേ​ശ​ത്ത് സേ​വ​നം അ​നു​ഷ്ഠി​ച്ച ദ​ന്പ​തി​ക​ള്‍ ജൈ​വ​കൃ​ഷി​യു​ടെ സ്നേ​ഹ​പ്ര​ചാ​ര​ക​രാ​യി നാ​ട്ടി​ല്‍ സ​ജീ​വം. ഓ​ല​ത്താ​ന്നി നു​ള്ളി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ന്‍​സ​ണും ഭാ​ര്യ സ​രി​ത​യും ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജൈ​വ​കൃ​ഷി​യു​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​രാ​ണ്.

24 വ​ര്‍​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന ഇ​രു​വ​ര്‍​ക്കും കൃ​ഷി​യോ​ടു പ​ണ്ടേ ഹൃ​ദ​യാ​ഭി​മു​ഖ്യ​മു​ണ്ട്. മെ​ക്കാ​നി​ക്ക​ല്‍ എ​ൻജിനീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ റോ​ബി​ന്‍​സ​ണും ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ണി​യാ​യ സ​രി​ത​യും എം​ബി​എ ബി​രു​ദ​ധാ​രി​ക​ള്‍ കൂ​ടി​യാ​ണ്.

ക​ര്‍​ഷ​ക​നും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന പി​താ​വി​ന്‍റെ വ​ഴി പി​ന്തു​ട​ര്‍​ന്നാ​ണ് റോ​ബി​ന്‍​സ​ണ്‍ ജൈ​വ​കൃ​ഷി പ്ര​ചാ​ര​ണ- ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ജീ​വി​ത​യാ​ത്ര തു​ട​രു​ന്ന​ത്.​ അ​തോ​ടൊ​പ്പം ക​ര്‍​ഷ​ക​രി​ല്‍നി​ന്നും ആ​ന​ക്കൊ​ന്പ​ന്‍ വെ​ണ്ട, ചു​വ​ന്ന പ​യ​ര്‍ മു​ത​ലാ​യ​വ​യു​ടെ വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ചും ക​ര്‍​ഷ​ക​ര്‍​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം ത​യാ​റാ​ക്കി​യും വി​ല്‍​ക്കു​ന്നു​മു​ണ്ട്. ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ വീ​ട്ടു​പ​രി​സ​ര​ത്തു ത​ന്നെ കൃ​ഷി ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 44 വാ​ര്‍​ഡു​ക​ളി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം പ്ര​ദേ​ശ​ത്തും ക​ര്‍​ഷ​ക​ര്‍​ക്കാ​യി ജൈ​വ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ഇ​തി​നോ​ട​കം ഈ ​ദ​ന്പ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു.