കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Friday, July 4, 2025 11:09 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് ദാ​രു​ണാ​ന്ത്യം. തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം പാ​ല​പ്പൂ​ര് പ​വി​ത്ര​ത്തി​ല്‍ രാ​ജേ​ന്ദ്ര​ന്‍ നാ​യ​രു​ടെ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക​ള്‍ ആ​ര്‍. ആ​ര​തി മ​നോ​ജ് (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​വെ​ണ്‍​പാ​ല​വ​ട്ടം സ​ര്‍​വീ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ഷ്ടി​ച്ച് ര​ണ്ടു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കു​ന്ന ചെ​റി​യ റോ​ഡാ​യി​രു​ന്നു ഇ​ത്. ഒ​രു ടോ​റ​സ് ലോ​റി ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. ആ​ര​തി മ​നോ​ജ് ലോ​റി​ക്കു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ള്‍ എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​ന്ന വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യു​വ​തി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് തെ​റി​ച്ചു​വീ​ണ ആ​ര​തി​ ബസി നടിയിൽ അകപ്പെടുകയായിരുന്നു.

ചാ​ക്ക​യി​ല്‍ നി​ന്ന് അഗ്നിരക്ഷാസേന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം സ്ഥ​ല​ത്തു​നി​ന്നു നീ​ക്കു​ക​യും ആം​ബു​ല​ന്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെത്തിക്കുകയും ചെ​യ്ത​ത്.

അ​തേ​സ​മ​യം സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തി ബ​സി​ല്‍ ത​ട്ടി​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ മൊ​ഴി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. പി. ​വി. മ​നോ​ജാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: പ​വി​ത്ര മ​നോ​ജ്, പ്രാ​ര്‍​ഥ​ന മ​നോ​ജ്. പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു.