മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കോ​സ്റ്റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Saturday, July 5, 2025 6:47 AM IST
ക​ഴ​ക്കൂ​ട്ടം: തീ​ര​ദേ​ശ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ.​എ.​ആ​ർ.​ജോ​ൺ, ഫാ.​ജിം കാ​ർ​വി​ൻ റോ​ച്ച്, ഡോ.​എ.​സാം​സ​ൺ, ഡോ.​എം.​അ​ബ്ദു​ൽ നി​സാ​ർ, ഡോ.​കെ.​ബേ​ബി പോ​ൾ , ആ​ർ. പി.​അ​ഭി​ജി​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.