വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Saturday, July 5, 2025 7:02 AM IST
വി​ഴി​ഞ്ഞം : മി​ലി​റ്റ​റി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ര​ണ്ട് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും മ​ദ്യ​ക്കു​പ്പി​ക​ളും ക​വ​ർ​ന്നു. കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള അ​യ​ണി കു​റ്റി​വി​ള പ​ടി​പ്പു​ര വീ​ട്ടി​ൽ വി​ജി​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വി​ജി​ത്ത് പ​ട്ടാ​ള​ത്തി​ലാ​യ​തി​നാ​ൽ ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ വീ​ട് വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് വി​ജി​ത്തി​ന്‍റെ ഭാ​ര്യ​യെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ലെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണ്ണ വ​ള​ക​ളും ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് കു​പ്പി മ​ദ്യ​വും മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.

അ​ല​മാ​ര​കു​ത്തി​ത്തു​റ​ന്ന് തു​ണി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കാ​റ് ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യും ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.