ആ​മ​ല സെ​റ്റി​ൽ​മെ​ന്‍റ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി
Saturday, July 5, 2025 6:47 AM IST
കു​റ്റി​ച്ച​ൽ: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി മേ​ഖ​ല​യാ​യ ചോ​നാ​മ്പാ​റ വാ​ർ​ഡി​ലെ ആ​മ​ല സെ​റ്റി​ൽ​മെ​ന്‍റ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഉ​ത്ത​ര​വാ​യി.

ആ​മ​ല, മേ​ലെ​ആ​മ​ല, ആ​യി​രം​കാ​ൽ എ​ന്നീ മൂ​ന്ന് ഉ​ന്ന​തി​ക​ളി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ടി​ന്‍റെ ദു​ര​വ​സ്ഥ നേ​രി​ട്ട് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഇ​തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ ന​ൽ​കി തു​ക അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.