ല​യോ​ള സ്കൂ​ൾ ലാ ​ഫെ​സ്റ്റി​ന് ഇ​ന്നു തി​രി തെ​ളി​യും
Saturday, July 5, 2025 6:47 AM IST
ശ്രീ​കാ​ര്യം: ല​യോ​ള സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ ലൈ​ഫ് ആ​ൻ​ഡ് ആ​ർ​ട്സ് ഫെ​സ്റ്റ് ലാ ​ഫെ​സ്റ്റി​ന് ഇ​ന്നു തി​രി​തെ​ളി​യും. ലാ ​ഫെ​സ്റ്റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ഗ​ര​ത്തി​ലെ 14 ൽ ​പ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 1500 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പൂ​ർ​ണ​മാ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ലാ ​ഫെ​സ്റ്റ് കേ​ര​ള​ത്തി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്കൂ​ൾ ഫെ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​ണ്.

മ​ത്സ​ര​ങ്ങ​ളി​ലെ വൈ​വി​ധ്യം കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് ലാ ​ഫെ​സ്റ്റ്. സി​നി​മ സീ​രി​യ​ൽ താ​രം പ്രേം ​ജേ​ക്ക​ബും സ്വാ​സി​ക​യും ചേ​ർ​ന്ന് ലാ ​ഫെ​സ്റ്റ് 2025 ഉ​ദ്ഘാ​ട​നം ചെ​യ്യും. ലാ ​ഫെ​സ്റ്റ് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ ലാ ​ഫെ​സ്റ്റ് ശി​ല്പി​ക​ളി​ൽ ഒ​രാ​ളാ​യ ദീ​പാ​പി​ള്ള​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സ്കൂ​ൾ മാ​നേ​ജ​റും റെ​ക്ട​റു​മാ​യ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ൽ എ​സ്ജെ , സ്കൂ​ൾ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ. ഡോ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്ജെ, എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ജി തോ​മ​സ്, ലാ ​ഫെ​സ്റ്റ് ജ​ന​റ​ൽ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷോ​ണ്‍ നി​ക്കോ​ളാ​സ്, ട്ര​ഷ​റ​ർ എ​ഡ്വേ​ർ​ഡ് ഷീ​ൻ, സ്കൂ​ൾ ലീ​ഡ​ർ സി​ദ്ധാ​ർ​ഥ് എ​സ്. റോ​യ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.