വാ​യ​ന പ​ക്ഷാ​ച​ര​ണം: ക​ള​ക്ട​റേ​റ്റി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, July 5, 2025 6:47 AM IST
പേ​രൂ​ര്‍​ക്ക​ട: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍‌, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ഗ്രാ​ൻ​ഡ് മാ​സ്റ്റ​ര്‍ ജി.​എ​സ്. പ്ര​ദീ​പ് മ​ത്സ​രം ന​യി​ച്ചു.

തോ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​റി​വ് സ​മ്മാ​നി​ക്കു​ന്ന വേ​ദി​യാ​ണ് ക്വി​സ് മ​ത്സ​ര​ങ്ങ​ളെ​ന്നും ഈ ​ലോ​കം ജ​യി​ച്ച​വ​രു​ടേ​ത് മാ​ത്ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 200-ഓ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ജി​എം​ബി എ​ച്ച്എ​സ്എ​സി​ലെ വൈ​ഷ്ണ​വ്‌​ദേ​വ് എ​സ്. നാ​യ​ര്‍, നി​ള റി​ജു എ​ന്നി​വ​ര്‍ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ള​നാ​ട് ജി​കെ​എ​സ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ എ​സ്.​എ​ല്‍. ശ്രീ​ലേ​ഷ്, എ​സ്.​എ​ല്‍. ശ്രീ​ല​വ്യ എ​ന്നി​വ​ര്‍ ഒ​ന്നാ​മ​തെ​ത്തി. വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, സ​ബ് ക​ള​ക്ട​ര്‍ ഒ.​വി ആ​ല്‍​ഫ്ര​ഡ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സി. ​ശി​വ​ശ​ക്തി​വേ​ല്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.