ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്
Saturday, July 5, 2025 6:47 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ ക്രി​മി​ന​ല്‍ നി​യ​മ​പ്ര​കാ​രം മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.

മൗ​ണ്ട് കാ​ര്‍​മ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് കൂ​ലി​വേ​ല ചെ​യ്തു കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന ഒ​രു സ്ത്രീ ​മ​ര​ണ​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വം അ​ത്യ​ന്തം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബു​ക​ള്‍ മാ​റ്റി എ​ത്ര​യും വേ​ഗം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ര​ണ്ടേ​കാ​ല്‍ മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് അ​ധി​കാ​രി​ക​ള്‍ മ​ന​സി​ല്ലാ മ​ന​സോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​ട്ട​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ദി​വ​സ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച ഡോ.​ഹാ​രി​സി​നെ ഒ​രു സാ​ധാ​ര​ണ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​പ്പോ​ലെ ക​ണ്ണു​രു​ട്ടി പേ​ടി​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന് അ​ത് ഉ​ള്‍​ക്കൊ​ള്ളാ​നാ​കി​ല്ല. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യം വെ​ന്‍റി​ലേ​റ്റ​റി​ല​ല്ല, മോ​ര്‍​ച്ച​റി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ഷാ​ഫി പ​റ​മ്പി​ല്‍ എം​പി, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ, കെ.​പി.​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.