സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫയലുകൾക്ക് ഇടയിൽ വീ​ണ്ടും പാ​ന്പ്
Sunday, July 6, 2025 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫ​യ​ലു​ക​ൾ​ക്കി​ട​യി​ൽ വീ​ണ്ടും പാ​ന്പ്. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​നു പി​ന്നി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സി ​സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പാ​ന്പി​നെ ക​ണ്ട​ത്.

രാ​വി​ലെ 10.15 ഓടെ ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ഇ​തു ഫ​യ​ലു​ക​ൾ​ക്ക് ഇ​ട​യി​ലേ​ക്കു ക​യ​റി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ങ്ക​ലാ​പ്പാ​യി. തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തി​യ പാ​ന്പു​പി​ടു​ത്ത​ക്കാ​രെ​ത്തി ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തിനൊടു വിൽ പാ​ന്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പാ​ന്പി​നെ ക​ണ്ടി​രു​ന്നു. അ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​ഴ​യ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഓ​ഫീ​സു​ക​ളി​ലാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പാ​ന്പി​നെ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മു​ണ്ടാ​യ​ത്.