ബ്രി​ട്ടീ​ഷ് വി​മാ​നം കൊ​ണ്ടു​പോ​കാ​ന്‍ 25 അം​ഗ സം​ഘം ഇ​ന്നെ​ത്തും
Sunday, July 6, 2025 6:50 AM IST
ത​ക​രാ​ര്‍ പ​രി​ഹ​രിക്കാതിരുന്നാൽ‍ മടക്കം ച​ര​ക്കു​വി​മാ​ന​ത്തി​ല്‍

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ ബ്രി​ട്ട​ന്‍റെ അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത യു​ദ്ധ​വി​മാ​നം എ​ഫ്-35 ബി ​തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ്രി​ട്ട​നി​ല്‍ നി​ന്നും 25 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘം ഇ​ന്നെ​ത്തും. ലോ​ക്ഹീ​ഡ് സി 130 ​ഹേ​ര്‍​ക്കു​ലി​സ് എ​ന്ന പ​ടു​കൂ​റ്റ​ന്‍ വി​മാ​നാ​വു​മാ​യാ​ണ് സം​ഘം എ​ത്തു​ക.

വി​മാ​നം കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു തി​രി​കെ പ​റ​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്നാ​ല്‍ ചി​റ​കു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി ച​ര​ക്കു​വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘം എ​ത്തു​ന്ന​ത്. സം​ഘ​ത്തി​ല്‍ വി​മാ​ന നി​ര്‍​മാ​താ​ക്ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ര്‍​ട്ടി​ന്‍റെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​റ​ബി​ക്ക​ട​ലി​ല്‍ സൈ​നി​കാ​ഭ്യാ​സ​ത്തി​നെ​ത്തി​ച്ച എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യി​ല്‍​സ് എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന എ​ഫ്-35 ബി ​യു​ദ്ധ​വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ​തു​ട​ര്‍​ന്ന് ആ​കാ​ശ​ത്ത് ഏ​റെ നേ​രം വ​ട്ട​മി​ട്ടു​പ​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ധ​ന​ക്കു​റ​വ് കാ​ര​ണം ജൂ​ണ്‍ 14ന് ​രാ​ത്രി 9.30 ഓ​ടു​കൂ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്.

തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ഇ​ന്ധ​നം നി​റ​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു മ​ട​ങ്ങി പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​റ​ബി​ക്ക​ട​ലി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ബ്രി​ട്ട​ന്‍റെ​ത​ന്നെ യു​ദ്ധ​ക​പ്പ​ലാ​യ എ​ച്ച്എം​എ​സ് പ്രി​ന്‍​സ് ഓ​ഫ് വെ​യി​ല്‍​സി​ല്‍ നി​ന്നും ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ദ്യം എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ഘ​ത്തി​ന് ത​ക​രാ​ര്‍ ക​ണ്ടെ​ത്താ​നോ പ​രി​ഹ​രി​ക്കു​ന്ന​തി​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്താ​രാ​ഷ്ട​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും വി​മാ​നം ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള നാ​ലാം ന​മ്പ​ര്‍ ബേ​യി​ല്‍ സി​ഐ​എ​സ്എ​ഫി​ന്‍റെ സു​ര​ക്ഷാ വ​ല​യ​ത്തി​ലേ​ക്ക്‍ എ​ഫ്-35 വി​മാ​നം മാ​റ്റി​യ​ത്.