മന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ചു
Sunday, July 6, 2025 6:58 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ​നി​ന്നും പ്ര​ക​ട​ന​മാ​യി ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ ജാ​ഥ ക​ച്ചേ​രി സ​മാ​പി​ച്ച ശേ​ഷ​മാ​യി​രു​ന്നു കോ​ലം​ക​ത്തി​ക്ക​ൽ. നെ​ടു​മ​ങ്ങാ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​ൻ. ബാ​ജി, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, തേ​ക്ക​ട അ​നി​ൽ​കു​മാ​ർ, അ​ർ​ജു​ന​ൻ, അ​ഡ്വ. അ​രു​ൺ കു​മാ​ർ, ഹാ​ഷിം റ​ഷീ​ദ്, മ​ണ്ണോ​ർ​ക്കോ​ണം സ​ജാ​ദ്, നെ​ട്ട​യി​ൽ ഷി​നു, എ​സ്. റ​ഹിം, തു​മ്പോ​ട് ശ​ശി, വാ​ണ്ട സ​തി, നൗ​ഷാ​ദ് ഖാ​ൻ, ഷാ​ജി സ​ന​ൽ, അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.