ക​മ​ലേ​ശ്വ​രം ക​ൺ​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 6, 2025 6:58 AM IST
പേ​രൂ​ര്‍​ക്ക​ട: ക​മ​ലേ​ശ്വ​രം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1.60 കോ​ടി ചെ​ല​വി​ട്ടാ​ണ് 12,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

800 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ഓ​ഡി​റ്റോ​റി​യ​വും 300 പേ​ര്‍​ക്ക് ഒ​രേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന സൈ​നിം​ഗ് ഹാ​ളു​മാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ പ്ര​ത്യേ​ക​ത. മ​ണ​ക്കാ​ട്, ക​മ​ലേ​ശ്വ​രം, മു​ട്ട​ത്ത​റ, ശ്രീ​വ​രാ​ഹം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.