കു​റ​വ​ൻ​കോ​ണം സെ​ന്‍റ് തോ​മ​സ് പള്ളിയെ ഉ​പ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു
Sunday, July 6, 2025 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​റ​വ​ൻ​കോ​ണം സെ​ന്‍റ് തോ​മ​സ് പള്ളിയെ ഉ​പ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു. 1970ൽ ​പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​അ​ൽ​ഫോ​ൻ​സ് ഫെ​ർ​ണാ​ണ്ട​സ് ആ​ണ് കു​റ​വ​ൻ​കോ​ണ​ത്തു സ്ഥ​ലം വാ​ങ്ങി പ​ള്ളി സ്ഥാ​പി​ച്ച​ത്. 2017ൽ ​പു​തി​യ പ​ള്ളി നി​ർ​മി​ച്ചു.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ൽ പാ​ള​യം ഫൊ​റോ​ന വി​കാ​രി മോ​ണ്‍. ഇ.​ വി​ൽ​ഫ്ര​ഡ് മു​ഖ്യ​കാ​ർ​മി​ക​നാ​യി. ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ തോ​മ​സ് ജെ. ​നെ​റ്റോ പു​റ​പ്പെ​ടു​വി​ച്ച ഡി​ക്രി വി​കാ​രി ഫാ. ​ബീ​ഡ് മ​നോ​ജ് വാ​യി​ച്ചു.

ഫാ.​ജോ​ർ​ജ് ഗോ​മ​സ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജി. ജോ​സ്, മോ​ണ്‍. സി. ​ജോ​സ​ഫ്, ഫാ.​റോ​ബി​ൻ​സ​ണ്‍, ഫാ. ​ജോ​സ​ഫ് എ​ൽ​ക്കി​ൻ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി കൊ​ടി​യേ​റ്റു നി​ർ​വ​ഹി​ച്ചു. ഇ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും