മൂ​ഴി​യാ​ർ സം​ഭ​ര​ണി​യു​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്നു; പ​ന്പ, ക​ക്കാ​ട്ടാ​റ് തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താനി​ർ​ദേ​ശം
Thursday, July 24, 2025 3:39 AM IST
പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ മൂ​ന്നു ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഗേ​റ്റ് ന​മ്പ​ർ 1, 3 എ​ന്നി​വ 10 സെ​ന്‍റി മീ​റ്റ​ർ വീ​ത​വും ഗേ​റ്റ് ന​മ്പ​ർ ര​ണ്ട് 40 സെ​ന്‍റി മീ​റ്റ​ർ ഉ​യ​ർ​ത്തി​യു​മാ​ണ് അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​ത്.

ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​ന്പ​യു​ടെ​യും തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. മൂ​ഴി​യാ​ർ ജ​ല​സം​ഭ​ര​ണി മു​ത​ൽ ക​ക്കാ​ട് പ​വ​ർ ഹൗ​സ് വ​രെ ഇ​രു​ക​ര​ക​ളി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

മൂ​ഴി​യാ​ർ ജ​ല​സം​ഭ​ര​ണി​യു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 192.63 മീ​റ്റ​റും റെ​ഡ് അ​ല​ർ​ട്ട് ലെ​വ​ൽ 190.00 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ ജ​ല​നി​ര​പ്പ് 191.80 മീ​റ്റ​റാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ‍​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ന്നി, ക​ല്ലേ​ലി ഭാ​ഗ​ങ്ങ​ളി​ലും ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.