വ​ള്ള​സ​ദ്യ​ക്ക് കൂ​പ്പ​ൺ വി​റ്റ് ദേ​വ​സ്വം ബോ​ർ​ഡ്; എ​തി​ർ​പ്പു​മാ​യി പ​ള്ളി​യോ​ട സേ​വാ​സം​ഘം
Thursday, July 24, 2025 3:39 AM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ സ്‌​പെ​ഷ​ല്‍ കൂ​പ്പ​ണ്‍ മു​ഖേ​ന വാ​ണി​ജ്യ​വ​ത്ക​രി​ക്കാ​നു​ള്ള തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ പ​ള്ളി​യോ​ട സേ​വാ​സം​ഘം. 250 രൂ​പ നി​ര​ക്കി​ല്‍ ബു​ക്കു ചെ​യ്യു​ന്ന​വ​ര്‍​ക്ക് 27 മു​ത​ല്‍ വ​ള്ള​സ​ദ്യ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ല്‍ പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​തി​ഷേ​ധം അറി​യി​ച്ചു.

പ​ള്ളി​യോ​ട സേ​വാ​സം​ഘം ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് സ്‌​പെ​ഷ​ല്‍ കൂ​പ്പ​ണി​ലൂ​ടെ വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ന​ട​ത്തു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി.​സാം​ബ​ദേ​വ​ന്‍, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പ​ള്ളി​യോ​ട സേ​വാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 13 മു​ത​ല്‍ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ല്‍ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കാ​യി വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ തു​ട​രും.

ഇ​തേ കാ​ല​യ​ള​വി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ​ള്ളി​യോ​ട​ക്ക​ര​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​തെ 250 രൂ​പ നി​ര​ക്കി​ല്‍ ഈ​ടാ​ക്കി പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ള്ള​സ​ദ്യ ന​ട​ത്തു​മെ​ന്ന​താ​ണ് പു​തി​യ അ​റി​യി​പ്പ്. ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം നീ​ക്ക​വു​മാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് നീ​ങ്ങു​ന്ന​ത്.

എ​ന്നാ​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും തി​രു​വാ​റ​ന്മു​ള ക്ഷ​ത്ര​ത്തി​ലെ ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ക​ടു​ത്ത ലം​ഘ​ന​വു​മാ​ണെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം വി​ല​യി​രു​ത്തി. തു​ട​ര്‍​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ത്ത് ന​ല്‍​കി.

27 മു​ത​ല്‍ ന​ട​ത്തു​മെ​ന്നു പ​റ​യു​ന്ന പ്ര​ത്യേ​ക​സ​ദ്യ​ക​ളി​ല്‍ പ​ള്ളി​യോ​ട സേ​വാ സം​ഘ​ത്തി​ന് യാ​തൊ​രു പ​ങ്കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.