മാ​മ്പു​ഴ​ക്ക​രി​യി​ല്‍ സെ​ന്‍റ് തോ​മ​സ് ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍ നാ​ളെ​യാ​രം​ഭി​ക്കും
Wednesday, July 2, 2025 7:38 AM IST
മാ​മ്പു​ഴ​ക്ക​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​മ്പു​ഴ​ക്ക​രി ക്രി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ സെ​ന്‍റ് തോ​മ​സ് ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്നു. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ആ​ര്‍ച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, ക്രി​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത്, സി​സ്റ്റ​ര്‍ മെ​റീ​ന എ​സ്ഡി, ഡോ. ​ജി​ജി ജേ​ക്ക​ബ്, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ജീ​വി​ത ശൈ​ലി, മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ക്ക് ഹെ​ല്‍ത്ത് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം സ​ഹാ​യ​ക​ര​മാ​കും. ഡോ​ക്ട​റു​ടെ സേ​വ​നം, ആ​തു​ര​സേ​വ​ക​രു​ടെ സാ​ന്നി​ധ്യം, ഫാ​ര്‍മ​സി എ​ന്നി​വ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും ബ്ല​ഡ് ക​ള​ക്‌​ഷ​ന്‍ സൗ​ക​ര്യം രാ​വി​ലെ 6.30 മു​ത​ല്‍ 7.30 വ​രെ​യും ഉ​ണ്ടാ​യി​രി​ക്കും.

അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ബു​ല​ന്‍സ് സൗ​ക​ര്യം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍വി​വ​ര​ങ്ങ​ള്‍ക്കും ചി​കി​ത്സാ ബു​ക്കിം​ഗി​നു​മാ​യി ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക ഫോ​ൺ: 0481 2722100, 7736647111.