രാ​ജ​മ​റ്റം ഇ​ട​വ​ക സു​വ​ര്‍ണ​ജൂ​ബി​ലി ആഘോഷങ്ങൾക്ക് തു​ട​ക്ക​മാ​യി
Wednesday, July 2, 2025 7:38 AM IST
രാ​ജ​മ​റ്റം: തി​രു​ഹൃ​ദ​യ ഇ​ട​വ​ക സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ച് ജൂ​ബി​ലി ദീ​പം തെ​ളി​യി​ച്ചു. വി​കാ​രി ഫാ. ​ബെ​ന്നി കു​ഴി​യ​ടി​യി​ല്‍, ഫാ. ​മോ​ന്‍സി കൈ​പ്പ​ട​ശേ​രി എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്ക് സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു. സു​വ​ര്‍ണ ജൂ​ബി​ലി സ്മാ​ര​ക ജീ​വ​കാ​രു​ണ്യ​നി​ധി​യു​ടെ​യും പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ക​ര്‍ദി​നാ​ള്‍ നി​ര്‍വ​ഹി​ച്ചു.

ബൈ​ജു ചെ​മ്പു​ക​ണ്ടം, മോ​നി​ച്ച​ന്‍ ത​ട​ത്തി​ല്‍ പു​ര​യി​ടം, സി​ബി​ച്ച​ന്‍ ക​ല്ലു​കു​ഴി​യി​ല്‍, ഷാ​ജ​ന്‍ കൊ​ണ്ടോ​ടി, സി​സ്റ്റ​ര്‍ സി​സി ജോ​സ്, വ​ര്‍ഗീ​സ് ക​യ്യാ​ല​പ്പ​റ​മ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.