മൂ​ഴൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഐ​പി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, July 2, 2025 10:41 PM IST
മൂ​ഴൂ​ര്‍: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഐ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ർ​വ​ഹി​ക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജോ​സ് കെ. ​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യി, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം, പ​ഞ്ചാ​യ​ത്തം​ഗം ജാ​ന്‍​സി ബാ​ബു, ശ്രീ​ല​ത ജ​യ​ന്‍, ജേ​ക്ക​ബ് തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ധാ വി. ​നാ​യ​ര്‍, ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ശോ​ക് കു​മാ​ര്‍ പൂ​ത​മ​ന, ജോ​ബി ജോ​മി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജീ​നാ ജോ​യി, മാ​ത്തു​ക്കു​ട്ടി ആ​ന്‍റ​ണി, സീ​മ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 25 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഐ​പി ബ്ലോ​ക്ക് നിർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യു​ള്ള ഐ​പി ബ്ലോ​ക്കി​ല്‍ 30 ക​ട്ടി​ലു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ഞ്ച​ക​ര്‍​മ ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള കി​ട​ത്തി​ചി​കി​ത്സ​ാസൗ​ക​ര്യ​ങ്ങ​ള്‍ ഐ​പി ബ്ലോ​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.