പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രിയിലെ റേ​ഡി​യോ ഡ​യ​ഗ്‌​നോ​സ്റ്റി​ക്സി​ൽ 12 കോ​ടി​യു​ടെ പ​ദ്ധ​തി
Wednesday, July 2, 2025 10:41 PM IST
പാ​ലാ: പാ​ലാ കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യോ ഡ​യ​ഗ്‌​നോ​സ്റ്റി​ക്സി​ല്‍ അ​തി​നൂ​ത​ന ​സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ജോ​സ് കെ. ​മാ​ണി എം​പി. ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജു​മാ​യും ആ​ര്‍​ജി​സി​ബി ഡ​യ​റ​ക്ട​റു​മാ​യും നി​ര​ന്തര ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നതായും ജോ​സ് കെ. ​മാ​ണി പറ​ഞ്ഞു.

റേ​ഡി​യോ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ളാ​യ സി​ടി സ്‌​കാ​ന​ര്‍ കം ​സ്റ്റി​മുലേ​റ്റ​ര്‍, അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന​ര്‍ ഉ​ള്‍​പ്പ​ടെ 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പാ​ലാ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്പെ​ഷാ​ലി​റ്റി ലാ​ബോ​റ​ട്ട​റി​യു​ടെ ര​ണ്ടാം ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക ഡ​യ​ഗ്‌​നോ​സ്റ്റി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. പാ​ലാ​യി​ല്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക്സ് സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​തോ​ടെ ജി​ല്ല ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും മ​റ്റു രോ​ഗി​ക​ള്‍​ക്കും വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​കും.

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​യു​ടെ റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 2.45 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ത​ന്നെ ആരം​ഭി​ക്കു​മെന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍
ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ലാ: വി​വി​ധ രോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ഒ​റ്റ കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പാ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. ഇ​തി​നാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഐ​എ​ച്ച്എം പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെ​ന്‍റ​ര്‍ ഇ​ന്നു ര​ണ്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ടെ​സ്റ്റു​ക​ളും പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കാ​ത്തു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ നേ​ട്ടം.