ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Thursday, July 3, 2025 12:05 AM IST
പാ​ള​യം: സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ളി​ൽ അ​ഡാ​ർ​ട്ട്, വി​മു​ക്തി ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം പാ​ലാ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഓ​ഫീ​സ​ർ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് സീ​മ മാ​ത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി കൃ​ഷ്ണ​വേ​ണി അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ന്നാ​ട്: ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ന്നാ​ട് സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ചേ​ന്നാ​ട് നി​വാ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ സൈ​ക്കി​ൾ റാ​ലി വാ​ർ​ഡ് മെം​ബ​ർ ഷാ​ന്‍റി തോ​മ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല​യും തീ​ർ​ത്തു. തെ​രു​വു​നാ​ട​കം, ഫ്ലാ​ഷ് മോ​ബ്, ടാബ്ലോ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.