സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Thursday, July 3, 2025 12:05 AM IST
കോ​രു​ത്തോ​ട്: ക​രു​ണാ​ ഭ​വ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റി​നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും. കോ​രു​ത്തോ​ട് ക​രു​ണാ​ഭ​വ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ

ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗം, അ​സ്ഥി​രോ​ഗം, ഇ​എ​ൻ​ടി, ശ്വാ​സ​കോ​ശ രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ളും ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, പ്ര​മേ​ഹ പ​രി​ശോ​ധ​ന, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, ക​രു​ണാ​ഭ​വ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ക്ലെ​റി​ൻ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.