വാ​ഴൂ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ റൂ​സ പ്രോ​ജ​ക്‌​ട് മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, July 3, 2025 12:05 AM IST
വാ​ഴൂ​ർ: എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ റൂ​സ പ്രോ​ജ​ക്‌​ട് മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റൂ​സ പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സു​ധീ​ർ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വേ​ലി, പ​ഞ്ചാ​യ​ത്തം​ഗം സൗ​ദ ഇ​സ്മ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. ഗോ​പ​കു​മാ​ർ, എ​സ്. ശ്രീ​ക​ല, ബി. ​ബ​ബി​ൻ, ഡോ. ​കെ.​എ​ൻ. പ്രീ​തി, ടി.​പി. ശ്രീ​നി​വാ​സ്, വി. ​സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് റൂ​സ​യി​ൽ വാ​ഴൂ​ർ കോ​ള​ജി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ൽ കം​പ്യൂ​ട്ട​ർ ലാ​ബും ക്ലാ​സ് മു​റി​ക​ളും സ​ജ്ജീ​ക​രി​ച്ചു. കോ​ള​ജി​ൽ മ​റ്റ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വും റൂ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. രാ​ഷ്‌​ട്രീ​യ ഉ​ച്ച​താ​ർ ശി​ക്ഷാ അ​ഭി​യാ​ൻ (റൂ​സ) പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 60 ശ​ത​മാ​നം ഫ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 40 ശ​ത​മാ​നം ഫ​ണ്ടു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.