പടന്ന: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും വിള ഇൻഷൂറൻസ് പക്ഷാചരണവും നടത്തി. കർഷകരിൽ നിന്ന് ശേഖരിച്ച വിവിധ കാർഷികോത്പന്നങ്ങൾ, നീലേശ്വരം അഗ്രോ സർവീസ് സെന്ററിൽ നിന്നുള്ള ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ വിവിധ ജൈവ ഉത്പന്നങ്ങൾ, മില്ലറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. കാർഷിക വികസന സമിതി അംഗം എം.വി. ഭവാനി അധ്യക്ഷയായി. കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ കാർഷിക വിള ഇൻഷൂറൻസ്, വിവിധ കാർഷിക വികസന പദ്ധതികൾ എന്നിവ വിശദീകരിച്ചു.
കൃഷി അസിസ്റ്റന്റുമാരായ പി.പി. കപിൽ, പി.പി. ദീപ്തി, ആത്മ അസി. ടെക്നോളജി മാനേജർ ടി. സജിത്ത്, ടി.വി. തങ്കമണി, കെ. പ്രസന്ന, എം. സന്തോഷ് കുമാർ, കെ.വി. ജതീന്ദ്രൻ, റസാഖ് പുഴക്കര, കെ. കൃഷ്ണൻ, പി.പി. വിജയൻ, വി. കരുണാകരൻ, കെ. ശശിധരൻ, കെ.വി. ദാമോദരൻ, ഒ.കെ. രമേശൻ എന്നിവർ സംബന്ധിച്ചു.