പാലാ : ഇലവനാല്‍ ഹെല്‍ത്ത് സെന്റർ, റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 20ന് രാവിലെ 8.30 മുതല്‍ ഒന്നുവരെ പാലാ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലുള്ള ഇലവനാല്‍ ഹെല്‍ത്ത് സെന്ററില്‍ സൗജന്യ മെഡിക്കല്‍ സ്പെഷാലിറ്റി ക്യാമ്പ് നടത്തും. പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ്, ലിപിഡ് പ്രൊഫൈല്‍, കാല്പാദത്തിന്റെ ന്യൂറോപ്പതി, അസ്ഥിബലക്ഷയം, യൂറിക് ആസിഡ്, വൃക്കരോഗം നേരത്തേ മനസിലാക്കുവാനുള്ള മൈക്രോ ആല്ബുമിന് തുടങ്ങിയവയുടെ പരിശോധന സൗജന്യമായി നടത്തുന്നതാണ്.
പ്രമേഹരോഗികള്‍ പിന്തുടരേണ്ട ആഹാര ക്രമീകരണങ്ങളുടെ പ്രദര്‍ശനവും ബോധവത്കരണ സെമിനാറും ഉണ്ടായിരിക്കും. ഡോ. ജോര്‍ജ് ആന്റണി, ഡോ. ഹരീഷ്കുമാര്‍, ഡോ. ജയിംസ് ജോസഫ്, ഡോ. സാം സ്കറിയ, ഡോ ദീപക് മോഹന്‍, ഡോ. വി.എന്‍. സുകുമാരന്‍, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിരപ്പേല്‍ മെഡിക്കല്‍സ് - 7559927020 , ഡിവൈന്‍ മെഡിക്കല്‍സ് - 9446983048, ഇലവനാല്‍ ഹെല്‍ത്ത് സെന്റര്‍ - 8848903821.