വൈ​ക്കം-വെ​ച്ചൂ​ർ റോ​ഡ് പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം
Friday, July 18, 2025 7:00 AM IST
വൈ​ക്കം: വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം. കീ​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ വീ​തികൂ​ട്ടി ആ​ധു​നി​ക​രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ, ക​ട​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഇ​തുമൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീഷ​ണ​ർ അ​ന്തി​മ അ​നു​മ​തി ന​ൽ​കി. 95.28 ല​ക്ഷം രൂ​പ​യു​ടെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ത​ല​യാ​ഴം, വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട 103 ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17 മു​ത​ൽ 20വ​രെ തീ​യ​തി​ക​ളി​ലാ​യി നേ​രി​ൽക​ണ്ട് ഡെപ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ നേ​രി​ട്ടു പ​രി​ശോ​ധി​ച്ചാ​ണ് പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യ​ത്.

വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​നാ​യി 963 പേ​രി​ൽനി​ന്നായി ഏ​റ്റെ​ടു​ക്കു​ന്ന 15 ഏ​ക്ക​ർ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് ഭൂ​മി​വി​ല ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. അ​തി​നാ​യി 85.77 കോ​ടി രൂ​പ കി​ഫ്ബി​യി​ൽനി​ന്നും റോ​ഡ് നി​ർ​മിക്കു​ന്ന കെ​ആ​ർഎ​ഫ്ബി​ക്ക് കൈ​മാ​റി​ക്ക​ഴി​ഞ്ഞു.

ഈ ​തു​ക കി​ഫ്ബി (എ​ൽ​എ) ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി​യശേ​ഷം വ​സ്തു ഏ​റ്റെ​ടു​ക്ക​ക്ക​ൽ സം​ബ​ന്ധി​ച്ച് അ​ന്തി​മ ഗ​സ​റ്റ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. തു​ട​ർ​ന്ന് 963 ഭൂ​വു​ട​മ​ക​ളു​ടെ രേ​ഖ​ക​ളു​ടെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഉ​ട​ൻത​ന്നെ വ​സ്തു ഉ​ട​മ​ക​ൾ​ക്ക് പ​ണം കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന് സി.​കെ.​ ആ​ശ അ​റി​യി​ച്ചു.