11 കെ​വി ലൈ​നി​ല്‍ ഒ​ടി​ഞ്ഞുതൂ​ങ്ങിക്കി​ട​ക്കു​ന്ന മ​ര​ക്ക​മ്പ് അ​പ​ക​ടഭീ​ഷണി ഉ​യ​ര്‍​ത്തു​ന്നു
Friday, July 18, 2025 7:00 AM IST
ഞീ​ഴൂ​ര്‍: 11 കെ​വി ലൈ​നി​ല്‍ ഒ​ടി​ഞ്ഞുതൂ​ങ്ങിക്കി​ട​ക്കു​ന്ന മ​ര​ക്ക​മ്പ് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. പ​ല​ത​വ​ണ കെ​എ​സ്ഇ​ബി​യെ അ​റി​യി​ച്ചി​ട്ടും പ്ര​ശ്‌​നപ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍. കൂ​വേ​ലി ജം​ഗ്ഷ​നി​ല്‍ ഞീ​ഴൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്‍​വ​ശ​ത്താ​ണ് സം​ഭ​വം.

12 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള തേ​ക്കി​ന്‍റെ ക​മ്പാ​ണ് വൈ​ദ്യുതി ലൈ​നി​ല്‍ ത​ങ്ങിനി​ല്‍​ക്കു​ന്ന​ത്. താ​ഴോ​ട്ടു​ള്ള ഭാ​ഗം കൂ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന​താ​ണ്. കാ​റ്റ​ടി​ച്ചു താ​ഴേ​ക്കു വീ​ഴൂ​ന്ന ക​മ്പ് ആ​രു​ടെ​യെ​ങ്കി​ലുംമേ​ല്‍ വീ​ണാ​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ ക​ട​ന്നുപോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണെ​ന്ന​ത് അ​പ​ക​ടസാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.