ദേ​ശീ​യ​ത​ല​ത്തി​ല്‍ ശു​ചി​ത്വ റാ​ങ്കിം​ഗ് തി​ള​ക്ക​ത്തി​ല്‍ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ള്‍
Friday, July 18, 2025 2:59 AM IST
കോ​ട്ട​യം: ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ഗ​ര​സ​ഭ​ക​ള്‍​ക്കു​ള്ള ശു​ചി​ത്വ സ​ര്‍​വേ​യാ​യ സ്വ​ച്ഛ് സ​ര്‍​വേ​ഷ​നി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി സിം​ഗി​ള്‍ സ്റ്റാ​ര്‍ പ​ദ​വി നേ​ടി ഏ​റ്റു​മാ​നൂ​ര്‍, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​ക​ള്‍. തു​റ​സാ​യ മ​ല​മൂ​ത്ര വി​സ​ര്‍​ജന ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളാ​ക്കി നി​ല​നി​ര്‍​ത്തി​യ​തി​ലൂ​ടെ ജി​ല്ല​യി​ലെ അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ള്‍ ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി​യും ക​ര​സ്ഥ​മാ​ക്കി.

ശു​ചി​ത്വമി​ഷ​നും ന​ഗ​ര​സ​ഭ​ക​ളും സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ല്‍ ഹ​രി​തക​ര്‍​മ​സേ​ന, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും കു​മ​ര​ക​ത്തു​മു​ള്ള മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ്് യൂ​ണി​റ്റി​‌ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും റാ​ങ്കിം​ഗ് മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി. ഉ​റ​വി​ട​ മാ​ലി​ന്യസം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, എം​സി​എ​ഫ്, മി​നി എം​സി​എ​ഫു​ക​ള്‍, ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍, പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍, ഹ​രി​ത​ടൗ​ണ്‍, ഹ​രി​ത​സ്ഥാ​പ​ന​ങ്ങ​ള്‍, ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണം എ​ന്നി​വ​യും റാ​ങ്കിം​ഗ് ഉ​യ​ര്‍​ത്തി.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി പ്ര​തി​ദി​നം 30 ട​ണ്‍ ശേ​ഷി​യു​ള്ള സി​എ​ന്‍​ജി പ്ലാന്‍റ് സ്ഥാ​പി​ക്ക​ല്‍, സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ഡ​ബി​ള്‍ ചേ​മ്പ​ര്‍ ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ള്‍, സെ​പ്‌​റ്റേ​ജ് മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ഫ്എ​സ്ടി​പി പ​ദ്ധ​തി, ഹ​രി​ത​ക​ര്‍​മ​സേ​ന വ​ഴി ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ഇ-​മാ​ലി​ന്യം ശേ​ഖ​ര​ണം മു​ത​ലാ​യ​വ​യാ​ണ് തു​ട​ര്‍​ന്നു​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.