സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ സ്റ്റു​ഡ​ന്‍റ്സ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്‍
Friday, July 18, 2025 2:58 AM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള അ​ക്കാ​ദ​മി​ക് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണ​വും ക്രോ​ഡീ​ക​രി​ക്ക​ലും ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്റ്റു​ഡ​ന്‍റ്സ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്‍ രൂ​പീ​ക​രി​ച്ചു. പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഗ​വേ​ഷ​ണ​ങ്ങ​ള്‍, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം, ക​ലാ-​കാ​യി​ക നേ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ക്രോ​ഡീ​ക​രി​ക്കു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​സെ​ല്ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഓ​രോ ക്ലാ​സി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ത​ല​ത്തി​ലും വി​വി​ധ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ വി​ദ്യാ​ര്‍​ഥിയെ​യും ഉ​ള്‍​പ്പെ​ടു​ത്തി കോ​ള​ജ് ത​ല​ത്തി​ലു​മാ​യാ​ണ് സെ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ഐ​ക്യു​എ​സി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​തോ​മ​സ് വി. ​മാ​ത്യു, കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജ​യേ​ഷ് ആ​ന്‍റ​ണി, പ്ര​ഫ. ജെ.​ അ​ഗ​സ്റ്റി​ന്‍ . എ​ട​ക്ക​ര, ഡോ​ണ്‍ സി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.