പ​ത്ര​വി​ത​ര​ണ​ത്തി​നി​ട​യി​ൽ ബൈ​ക്കി​ടി​ച്ച് ദീ​പ​ിക ഏ​ജ​ന്‍റി​ന് പ​രി​ക്ക്
Friday, July 18, 2025 2:59 AM IST
ചേ​ന്നാ​ട്:​ ബൈ​ക്കി​ടി​ച്ച് ദീ​പി​ക​ ഏ​ജ​ന്‍റിന് പരി​ക്കേ​റ്റു.​ ചേ​ന്നാ​ട് മു​ണ്ടി​യ​ത്ത് എം.​സി.​ ജോ​സ​ഫിനാണ് (​ഔ​സേപ്പച്ച​ൻ)​ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് പ​ത്ര​വി​ത​ര​ണ​ത്തി​നി​ട​യി​ൽ പ​ന​ച്ചി​കപ്പാ​റ - വാ​ഴേ​ക്കാ​ട് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ ദി​ശ​തെ​റ്റി വ​ന്ന ബൈ​ക്ക് ഏ​ജ​ന്‍റിന്‍റെ ബൈ​ക്കു​മാ​യി​ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഔ​സേ​പ്പ​ച്ച​നെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.