x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള സ്റ്റാർട്ടപ്പ് മിഷന് ഇനി പെൺ ചിറകുകൾ

വെബ്ഡെസ്ക്
Published: November 18, 2026 02:22 PM IST | Updated: November 18, 2026 02:22 PM IST

ജൂബി ജോസ്

കേരളത്തിന്‍റെ സ്റ്റാർട്ടപ്പ് ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കപ്പെടുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു വനിത കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ അമരത്ത് എത്തുകയാണ്.253 പേരടങ്ങുന്ന നീണ്ട അപേക്ഷകരുടെ പട്ടികയിൽ നിന്ന്, കടുത്ത മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം നേടിയാണ് ജൂബി ജോസ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.സംസ്ഥാനത്തെ യുവ സംരംഭകർക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വലിയ പ്രചോദനമാണ് ഈ നിയമനം.

ടെക് ലോകത്ത് തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് ജൂബി ജോസ്. നിലവിൽ സെക്കൻഡ് കരിയേഴ്സ് എന്ന പ്രമുഖ കമ്പനിയിൽ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയാണ് അവർ.പ്രൊഡക്ട് ഡെവലപ്മെന്‍റ്, ഇന്നവേഷൻ, നേതൃത്വം എന്നീ മേഖലകളിലെ വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ജൂബി KSUM ന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത്. ഡിസംബറിൽ അവർ പുതിയ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കും.

കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്നാണ്. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള വേദിയാണ് KSUM.ജൂബി ജോസിന്‍റെ വരവോടെ, കൂടുതൽ ആഗോള ബന്ധങ്ങളും, പുതിയ നിക്ഷേപങ്ങളും, വനിതാ സംരംഭകർക്ക് കൂടുതൽ അവസരങ്ങളും കേരളത്തിലെത്തും എന്നാണ് പ്രതീക്ഷ. കേരളത്തിന്‍റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് പുതിയ ദിശാബോധവും ഊർജ്ജവും നൽകാൻ ഈ മാറ്റത്തിന് കഴിയും.

Tags : bussiness story

Recent News

Corehub Up