കൊച്ചി: ഐ ബെലിന്റെ പ്രമോട്ടര്‍മാരായ മാട്രിക്സ് സ്റ്റോര്‍ കമ്പനി മെക്കാനോ ബ്രാന്‍ഡില്‍ റോട്ടറി ഹാമര്‍, എയര്‍ കംപ്രസര്‍, വെല്‍ഡിംഗ് മെഷീന് എന്നിവ വിപണിയില്‍ അവതരിപ്പിച്ചു.
കൊച്ചിയില്‍ സംഘടിപ്പിച്ച ഡീലര്‍ മീറ്റിലാണ് മാട്രിക്സ് സ്റ്റോര്‍ കമ്പനിയുടെ പ്രമോട്ടര്‍മാരായ ടി.എ. അബ്ബാസ്, ടി.എ. സാജിദ്, പി.എം. ഷമീര്‍, കെ.പി. സിയാദ് എന്നിവര്‍ ചേര്‍ന്നു പുതിയ ഉത്പന്നശ്രേണി വിപണിയിലിറക്കിയത്.
2030ഓടെ 500 കോടി രൂപ വിറ്റുവരവും ഐപിഒയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
Tags : Meccano new product matric store iBell