കൊച്ചി: ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ചു. സ്മാർട്ട് ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്വേറും സോഫ്റ്റ്വേറും ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് പ്രത്യേകത.
യാത്രകളിലും പൊതുഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കുന്നതാണ് പ്രൈവസി ഡിസ്പ്ലേ. മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ , അപ്ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്26, എസ്26 പ്ലസ് , എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.
സ്നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്. സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന്
സാംസംഗ് ഇലക്ട്രോണിക്സിന്റെ സിഇഒ , പ്രസിഡന്റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.
1,39,999 രൂപയാണ് എസ്26 അൾട്രായുടെ (12 - 256 ജിബി) പ്രാരംഭവില. എസ് 26 പ്ലസിന് (12 - 256 ജിബി) 1,19999 ഉം, എസ്26 ന് 87,999 രൂപയുമാണ് പ്രാരംഭവില. ഗാലക്സി ബഡ്സ് 4 പ്രോ, ഗാലക്സി ബഡ്സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.
Tags : Samsung Galaxy S26 privacy display Samsung Galaxy S26