x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-ഒമാന്‍ സാമ്പത്തിക പങ്കാളിത്ത കരാറില്‍ സെമിനാര്‍ സംഘടിപ്പിച്ചു


Published: March 4, 2026 11:13 PM IST | Updated: March 4, 2026 11:13 PM IST

കൊ​ച്ചി: ഇ​ന്ത്യ-​ഒ​മാ​ന്‍ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി താ​ജ് വി​വാ​ന്ത​യി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബി​സി​ന​സ് പ്ര​മു​ഖ​രും നി​ക്ഷേ​പ​ക​രും വ്യാ​പാ​ര രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്‍​ഡോ ഗ​ള്‍​ഫ് ആ​ന്‍​ഡ് മി​ഡി​ല്‍ ഈ​സ്റ്റ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് (ഇ​ന്‍​മെ​ക്), ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി (ഫി​ക്കി) എ​ന്നി​വ ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി (ഒ​സി​സി​ഐ)​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ ഇ​ന്ത്യ-​ഒ​മാ​ന്‍ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ര്‍​ന്നു​വ​രു​ന്ന വ്യാ​പാ​ര, നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ർ​ച്ച.

ഇ​ന്‍​മെ​ക് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍.​എം. ഷ​റ​ഫു​ദ്ദീ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ള്‍​ഫാ​ര്‍ ഗ്രൂ​പ്പ് സ്ഥാ​പ​ക​ന്‍ പി. ​മു​ഹ​മ്മ​ദാ​ലി ഒ​മാ​നി പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

Tags : Seminar organized India Oman Economic Partnership Agreement

Recent News

Corehub Up