ഷൂട്ടിംഗിനിടെ ജീപ്പ് മറിഞ്ഞു; ജോജു ജോർജിനും ദീപക് പറമ്പോലിനും പരിക്ക്
Monday, September 22, 2025 9:27 AM IST
സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നടൻ ദീപക് പറമ്പോലിനും പരിക്കേറ്റു.
ഷാജി കൈലാസിന്റെ പുതിയ സിനിമയായ വരവിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൊക്കേഷനിൽ നിന്ന് തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.