ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി മ​ക​ൾ വി​സ്മ​യ. ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ച്ഛാ... അ​തു​ല്യ​നാ​യ ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലും അ​തു​ല്യ​നാ​യ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ലും അ​ച്ഛ​നെ ഓ​ർ​ത്ത് എ​ന്നും അ​ഭി​മാ​നം,’ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തൊ​രു​ക്കി​യ കോ​ളാ​ഷി​നൊ​പ്പ​മാ​യി​രു​ന്നു വി​സ്മ​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​നെ തേ​ടി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​നെ തേ​ടി​യെ​ത്തി​യ​ത്.

ഫി​ലി​പ്പീ​ൻ​സ് യാ​ത്ര ക​ഴി​ഞ്ഞ് ചെ​ന്നൈ​യി​ൽ എ​ത്തി​യ താ​രം ന​ഗ​ര​ത്തി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സെ​റ്റി​ൽ ഒ​രു റി​യാ​ലി​റ്റി ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു.

അ​ടൂ​രി​ന് ശേ​ഷം ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന മ​ല​യാ​ളി​യാ​ണ് മോ​ഹ​ൻ​ലാ​ൽ. ഡ​ൽ​ഹി​യി​ൽ സെ​പ്റ്റം​ബ​ർ 23ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി മോ​ഹ​ൻ​ലാ​ലി​ന് പു​ര​സ്കാ​രം കൈ​മാ​റും.