ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദനുമായി കൈകോർത്ത് റിലയൻസ് എന്റർടെയ്ൻമെന്റ്
Monday, September 22, 2025 1:17 PM IST
നടൻ ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് എന്റർടെയ്ൻമെന്റ്. റിലയൻസ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന രണ്ടു ഹിന്ദി ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാനൊരുങ്ങുകയാണ്.
ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഈ വലിയ വാർത്ത പങ്കുവയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതെന്നും സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ എന്നും റിലയൻസ് എന്റർടൈൻമെന്റ് സ്വന്തം പേജിൽ കുറിപ്പ് പങ്കുവച്ചു.
‘‘ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ റിലയൻസ് എന്റർടൈൻമെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. ഈ പ്രത്യേക പ്രഖ്യാപനം നടത്താൻ അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാൾ മികച്ച ദിവസം വേറെയില്ല. സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ.’’ റിലയൻസ് എന്റർടെയ്ൻമെന്റ് പ്രസ്താവന പങ്കുവച്ചു.
മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്കുയർന്ന നടൻ ഉണ്ണിമുകുന്ദന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് കൂടിയാകും ഈ പ്രോജക്ടുകൾ.