x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ര്‍​ഷി​ക വാ​യ്പാ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ൽ 108 ശ​ത​മാ​നം നേ​ട്ടം


Published: June 30, 2026 08:00 AM IST | Updated: June 30, 2026 08:00 AM IST

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ആ​ലോ​ച​നാ സ​മി​തി​യു​ടെ​യും ജി​ല്ലാ​ത​ല അ​വ​ലോ​ക​ന സ​മി​തി​യു​ടെ​യും യോ​ഗം പി​എം​ആ​ര്‍ ഗ്രാ​ന്‍​ഡേ​യ്സി​ല്‍ റ​വ​ന്യു റി​ക്ക​വ​റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​ന്‍​വ​ര്‍ സാ​ദ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സ്മി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​നം, സ​ര്‍​ക്കാ​ര്‍ സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി, വാ​ര്‍​ഷി​ക വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ല്‍, ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ന​ബാ​ര്‍​ഡ് എ​ന്നി​വ ത​മ്മി​ലു​ള്ള ഏ​കോ​പ​നം യോ​ഗം വി​ല​യി​രു​ത്തി. കാ​ന​റ ബാ​ങ്ക് റീ​ജ​ണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​റും റീ​ജ​ണ​ല്‍ ഹെ​ഡു​മാ​യ സാ​യി കൃ​ഷ്ണ, ലീ​ഡ് ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​ന്‍.​എ​സ്. അ​മ​ല്‍, ന​ബാ​ര്‍​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ര്‍ ഭാ​ഗ​വ​തി, ലീ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ എം.​വി.​അ​ഞ്ജ​ന​ദേ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2026 മാ​ര്‍​ച്ച് 31-ലെ ​ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ലെ ആ​കെ നി​ക്ഷേ​പം 55,607 കോ​ടി​യും വാ​യ്പ 36,675 കോ​ടി​യു​മാ​യി. ക്രെ​ഡി​റ്റ്-​ഡെ​പ്പോ​സി​റ്റ് അ​നു​പാ​തം 65.95 ശ​ത​മാ​ന​മാ​ണെ​ന്നും ഇ​ത് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ത്തേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന​താ​ണെ​ങ്കി​ലും സം​സ്ഥാ​ന ശ​രാ​ശ​രി​യാ​യ 72.88 ശ​ത​മാ​ന​ത്തേ​ക്കാ​ള്‍ താ​ഴെ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

Tags : nattu vishesham 108 percent achievement annual loan

Recent News

Corehub Up