x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ന​ക്ക​ര-​പു​ലി​മേ​ൽ ബ​ണ്ട് റോ​ഡി​ൽ വെ​ളി​ച്ചം പ​ക​രാ​ൻ 15 ല​ക്ഷം

വെബ് ഡെസ്ക്
Published: September 21, 2026 01:17 AM IST | Updated: September 21, 2026 01:17 AM IST

ചു​ന​ക്ക​ര-​പു​ലി​മേ​ൽ ബ​ണ്ട് റോ​ഡി​ൽ പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​വ​ർ.

ചാ​രും​മൂ​ട്: ചു​ന​ക്ക​ര, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ന​ക്ക​ര-​പു​ലി​മേ​ൽ ബ​ണ്ട് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 30 ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ബ​ണ്ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ജ​ലാ​ശ​യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചു​ന​ക്ക​ര-​പു​ലി​മേ​ൽ ബ​ണ്ടി​നെ പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ലൈ​റ്റ്പ​ദ്ധ​തി കൈ​മാ​റി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബ​ണ്ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തി​ന്‍റെ ഭം​ഗി​യും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​കും. പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചു​ന​ക്ക​ര-​പു​ലി​മേ​ൽ ബ​ണ്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up